നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | 'മിന്നല്‍ മുരളി' ഡയറക്ട് ഒടിടി റിലീസ്; നെറ്റ്ഫ്‌ളിക്‌സിന്റെ പ്രഖ്യാപനം നാളെ

  Minnal Murali | 'മിന്നല്‍ മുരളി' ഡയറക്ട് ഒടിടി റിലീസ്; നെറ്റ്ഫ്‌ളിക്‌സിന്റെ പ്രഖ്യാപനം നാളെ

  മിന്നല്‍ മുരളിയുടെ നെറ്റ്ഫ്‌ളിക്‌സ് റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്നാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ പോലെയുള്ള ഹാന്‍ഡിലുകളും ഈ വിവരം ശരിവെക്കുന്നുണ്ട്.

  മിന്നൽ മുരളി

  മിന്നൽ മുരളി

  • Share this:
   'മിന്നല്‍ മുരളി'യുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ളിക്‌സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ആയേക്കാം എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ഹാന്‍ഡിലില്‍ നിന്ന് എത്തിയ ഒരു ട്വീറ്റില്‍ നിന്നാണ് ഈ പ്രചരണം ശക്തിപ്പെട്ടത്. 'ഇന്നത്തെ ദിവസം എളുപ്പത്തില്‍ പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം നാളെ ഇതിലും എളുപ്പത്തില്‍ കടന്നുപോകും', എന്നാണ് നെറ്റ്ഫ്‌ള്ക്‌സിന്റെ ട്വീറ്റ്.

   മിന്നല്‍ മുരളിയുടെ നെറ്റ്ഫ്‌ളിക്‌സ് റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്നാണ് ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ പോലെയുള്ള ഹാന്‍ഡിലുകളും ഈ വിവരം ശരിവെക്കുന്നുണ്ട്.   മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗോദ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി.   ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ പ്രധാനമായ ക്ലൈമാക്‌സ് സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം  പൂര്‍ത്തിയായിരുന്നു.

   സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.
   Published by:Jayesh Krishnan
   First published: