HOME » NEWS » Film » MINNAL MURALI OFFICIAL POSTER WAS RELEASED BY MOHANLAL

Minnal Murali| കോവിഡ് കാലത്ത് മാസ്കണിഞ്ഞ സൂപ്പർ ഹീറോ ആയി ‘മിന്നൽ മുരളി'; പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ

ഓണത്തിനാകും സിനിമ തീയറ്ററുകളിലെത്തുക.

News18 Malayalam | news18-malayalam
Updated: March 20, 2021, 4:43 PM IST
Minnal Murali| കോവിഡ് കാലത്ത് മാസ്കണിഞ്ഞ സൂപ്പർ ഹീറോ ആയി ‘മിന്നൽ മുരളി'; പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ
മിന്നൽ മുരളി
  • Share this:
കൊച്ചി: ടൊവിനോ തോമസ് നായകനായെത്തുന്ന മിന്നൽ മുരളിയുടെ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഗോദ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി.

Also Read- Ganesh Venkatraman| തമിഴ് താരം ഗണേഷ് വെങ്കിട്ടരാമന് 41ാം പിറന്നാൾ; താരത്തിന്റെ പ്രധാന ചിത്രങ്ങൾ

നാടൻ സൂപ്പര്‍ ഹീറോയായാണ് പോസ്റ്ററിൽ ടൊവിനോയെ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർമാൻ മോഡലിൽ 'മ' ചിഹ്നത്തിലുള്ള വസ്ത്രമണിഞ്ഞ് മാസ്കും ധരിച്ചാണ് പോസ്റ്ററിൽ ടൊവിനോയുള്ളത്. അവഞ്ചേഴ്സ് സീരീസിലെ സൂപ്പര്‍ ഹീറോകളെ ഓർമിപ്പിക്കുന്നതാണ് പോസ്റ്റര്‍. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സിനിമകള്‍ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് സിനിമ നിർമിക്കുന്നത്.

Also Read- Yuvam on OTT | അമിത് ചക്കാലക്കൽ നായകനായ 'യുവം' ഇനി ഒ.ടി.ടി.യിൽ കാണാം

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് 'മിന്നല്‍ മുരളി' എത്തുന്നത്. ഓണത്തിനാകും സിനിമ തീയറ്ററുകളിലെത്തുക. നെറ്റ്ഫ്ലിക്സാണ് ഒടിടി പാർട്ണർ. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.

Also Read- Krishnankutty Pani Thudangi trailer | ഇരുട്ടിന്റെ മറവിലെ ഭയക്കാഴ്ചകളുമായി 'കൃഷ്ണൻകുട്ടി പണിതുടങ്ങി' ട്രെയ്‌ലർ

Also Read- Mohankumar Fans | അടിച്ചുപൊളിച്ച് പടം കണ്ടു; തിയേറ്ററിൽ നിന്നും ചാക്കോച്ചനും സംഘവും

ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ പ്രധാനമായ ക്ലൈമാക്സ് സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഏപ്രിൽ പത്തിന് അവശേഷിക്കുന്ന ഭാഗങ്ങളും ചിത്രീകരണം പൂർത്തിയാകും. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസാണ്.

Also Read- Govind Padmasoorya | ഗോവിന്ദ് പത്മസൂര്യയും ദിവ്യ പിള്ളയും വിവാഹിതരായോ? മറുപടിയുമായി ജി.പി.
Published by: Rajesh V
First published: March 20, 2021, 4:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories