കാലടിയിലെ മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ചു നീക്കി; ചിത്രീകരണം ഇനി മറ്റൊരിടത്ത്
രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകർത്ത കാലടിയിലെ മിന്നൽ മുരളിയുടെ സെറ്റ് പൂർണ്ണമായും പൊളിച്ചു നീക്കി.

Minnal Murali
- News18 Malayalam
- Last Updated: June 3, 2020, 2:59 PM IST
എറണാകുളം: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകർത്ത കാലടിയിലെ മിന്നൽ മുരളിയുടെ സെറ്റ് പൂർണ്ണമായും പൊളിച്ചു നീക്കി. കാലടി ശ്രീ മഹാദേവ ക്ഷേത്രത്തിനു മുന്നിൽ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയാണ് പൊളിച്ച് മാറ്റിയത്.
ഷൂട്ടിങ്ങിന് അനുവദിച്ച കാലാവധി കഴിഞ്ഞതിനാലാണ് നിർമ്മാതാക്കൾ തന്നെ സെറ്റ് പൊളിച്ചത്. ജെസിബിയും മറ്റു യന്ത്രങ്ങളും ഉപയോഗിച്ച് രണ്ടു ദിവസമെടുത്താണ് സെറ്റ് പൂർണ്ണമായും പൊളിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിംഗ് പൂർണ്ണമായും നിലച്ചതിനാൽ ഇവിടെ ഒരു സീൻ പോലും ഷൂട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. ഷൂട്ടിംഗിനുള്ള അനുമതി ലഭിക്കുമ്പോൾ ഇവിടെയുള്ള രംഗങ്ങൾ മറ്റെവിടെയെങ്കിലും ചിത്രീകരിക്കാനാണ് തീരുമാനം.
TRENDING:ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് പറഞ്ഞു; നടിക്കെതിരെ അസഭ്യവർഷവുമായി നടന്റെ ആരാധകർ [NEWS]കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം പീഡനം മൂലമെന്ന് രക്ഷിതാക്കൾ [NEWS]കുപ്പിയിൽ ലേബലൊട്ടിക്കാൻ ആളില്ല; എറണാകുളത്തു മദ്യ വിതരണം വൈകാൻ കാരണം ഇതാണ് [NEWS]
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ബേസില്‍ ജോസഫ് ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി നിര്‍മിച്ച സെറ്റായിരുന്നു ഇത്. അമ്പലത്തിനു മുന്നിൽ നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ചു രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകർക്കുകയായിരുന്നു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. സെറ്റിന് നേരെ നടന്ന ആക്രമണത്തിൽ വലിയ പ്രതിഷേധമാണുയർന്നത്. സംഭവത്തിൽ 5 പേരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. കണ്ടാലറിയാവുന്ന അമ്പതു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചരുന്ന സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം. 80 ലക്ഷത്തോളം രൂപ മുടക്കി 100ലേറെ പേരുടെ ശ്രമഫലമായായിരുന്നു സെറ്റ് നിര്‍മാണം.
ഷൂട്ടിങ്ങിന് അനുവദിച്ച കാലാവധി കഴിഞ്ഞതിനാലാണ് നിർമ്മാതാക്കൾ തന്നെ സെറ്റ് പൊളിച്ചത്. ജെസിബിയും മറ്റു യന്ത്രങ്ങളും ഉപയോഗിച്ച് രണ്ടു ദിവസമെടുത്താണ് സെറ്റ് പൂർണ്ണമായും പൊളിച്ചത്.