• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷാഹിദിന്റെ ഭാര്യ മിറയും അഭിനയ രംഗത്തേക്ക്; ട്രോൾ മഴയോടെ വരവേൽപ്


Updated: August 7, 2018, 5:54 PM IST
ഷാഹിദിന്റെ ഭാര്യ മിറയും അഭിനയ രംഗത്തേക്ക്; ട്രോൾ മഴയോടെ വരവേൽപ്

Updated: August 7, 2018, 5:54 PM IST
ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രാജ്പുത്ത് അഭിനയ രംഗത്തേക്ക് ചുവടുവച്ചു. അമിതാഭ് ബച്ചന്റെ മകൾ ശ്വേതാ ബച്ചൻ നന്ദയെ പോലെ ടെലിവിഷൻ പരസ്യത്തിലൂടെ തന്നെയാണ് മിറയുടെയും കടന്നുവരവ്.

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന താര പത്നി ഇൻസ്റ്റാഗ്രാമിലാണ് തന്റെ ആദ്യ പരസ്യചിത്രം പോസ്റ്റ് ചെയ്തത്. ചെറുപ്പം നിലനിർത്താനുള്ള ആന്റി ഏജിംഗ് ക്രീമിന്റെ പരസ്യത്തിലാണ് മിറ അഭിനയിച്ചത്. എന്നാൽ ഇതിനുപിന്നാലെ മിറക്കെതിരെ രൂക്ഷമായ ആക്രമണമാണ് സോഷ്യൽ‌ മീഡിയയിൽ നടന്നത്.

 





'അമ്മയാകുക എന്നുവച്ചാൽ നിങ്ങൾ നിങ്ങളല്ലാതെ മാറുക എന്നല്ല' എന്ന അടിക്കുറിപ്പോടെയാണ് മിറ പരസ്യചിത്രം പോസ്റ്റ് ചെയ്തത്. ആദ്യപ്രസവവും അതോടെ ഭർത്താവ് ഷാഹിദുമായുള്ള അടുപ്പം വർധിച്ചതിനെ കുറിച്ചുമെല്ലാം പരസ്യത്തിൽ മിറ പറയുന്നുണ്ട്. അമ്മമാരാകുമ്പോൾ ഭൂരിഭാഗം പേരും സ്വന്തം കാര്യം മറക്കും. പിരിമുറുക്കവും ഉറക്കമില്ലായ്മയുമെല്ലാം പ്രസവശേഷം സ്ത്രീകളുടെ തിളക്കം നഷ്ടപ്പെടുത്തുന്നു- മിറ പറയുന്നു.

എന്നാൽ, മിറയെ വിമർശിച്ചു കൊണ്ടുള്ള കമന്റുകളും ട്രോളുകളുമാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. മിറക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. 'ഹേറ്റ് കമൻ‌റുകൾ' കൊണ്ട് അക്കൗണ്ട് നിറഞ്ഞു. 'വ്യാജ അഭിനയ'മെന്നാണ് ചിലരുടെ കമന്റ്. മറ്റു ചിലർ ചോദിക്കുന്നത് 23 വയസിൽ വാർധക്യം തടയുന്ന ക്രീം ഉപയോഗിക്കേണ്ടതുണ്ടോ? എന്നും.

 

 
First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍