• HOME
  • »
  • NEWS
  • »
  • film
  • »
  • Ms. Marvel | മിസ് മാർവൽ സീരിസ് ട്രെയിലർ പുറത്ത്; മുസ്ലീം സൂപ്പർഹീറോയെ അവതരിപ്പിക്കുന്ന നടി ആര്?

Ms. Marvel | മിസ് മാർവൽ സീരിസ് ട്രെയിലർ പുറത്ത്; മുസ്ലീം സൂപ്പർഹീറോയെ അവതരിപ്പിക്കുന്ന നടി ആര്?

ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങളാണ് ഇതുവരെ കിട്ടിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് ഒരു കോടിയോളം കാഴ്ചക്കാരാണ് ‘മിസ് മാർവൽ’ ട്രെയ്‌ലറിന് ലഭിച്ചത്.

  • Share this:
    ആരാധകരെ ആവേശത്തിലാഴ്ത്തി മിസ് മാർവലിന്റെ (Ms. Marvel) ട്രെയിലർ (trailer) പുറത്തിറങ്ങി. ചൊവ്വാഴ്ച മാർവൽ സ്റ്റുഡിയോസ് (Marvel Studios) പുറത്തിറക്കിയ പുതിയ സീരിയസിന്റെ ട്രെയിലറിൽ ആദ്യത്തെ മുസ്ലിം സൂപ്പർഹീറോയെയാണ് (Muslim superhero) പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്. ട്രെയിലർ കണ്ട ശേഷം ഉടൻ പുറത്തിറക്കുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ (MDisney+ hotstar) സീരീസായ "മിസ് മാർവലിനായി" കാത്തിരിക്കുകയാണ് ആരാധകർ.

    ജൂൺ 8 ന് (June 8) റിലീസ് ചെയ്യാനൊരുങ്ങുന്ന ഏറ്റവും പുതിയ മാർവൽ ലിമിറ്റഡ് സീരീസ്ന്യൂജേഴ്സിയിൽ നിന്നുള്ള 16 വയസ്സുകാരിയുടെ കഥയാണ് പറയുന്നത്.പാകിസ്ഥാൻ വംശജയായ അമേരിക്കൻ പെൺകുട്ടിയാണ് കഥയിലെ നായിക.കമലാ ഖാൻ (Kamala Khan) എന്നാണ് കഥാപാത്രത്തിന്റെ പേര്. സ്കൂളിലും വീട്ടിലും ഒറ്റപ്പെടുന്ന പെൺകുട്ടിയായ കമലയ്ക്ക് അദൃശ്യ ശക്തികൾ ലഭിക്കുന്നതിലൂടെ എല്ലാം മാറിമറിയുന്നു. ട്രെയിലറിന് ഗംഭീര പ്രതികരണം ലഭിച്ചതോടെ മിസ് മാർവൽ നിരവധി ആരാധകരെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇമാൻ വെല്ലാനി എന്ന പെൺകുട്ടിയാണ്കമലയായി വേഷമിടുന്നത്.

    ഷർമീൻ ഒബൈദ്-ചിനോയ്, മീരാ മേനോൻ, ആദിൽ എൽ അർബി, ബിനാൽ ഫല്ല എന്നിവരാണ് സീരിസിന്റെ സംവിധായകർ. ആറ് എപ്പിസോഡുകളായി ചെറിയ സീരീസ് ആയാണ് മിസ് മാർവൽ അവതരിപ്പിക്കുന്നത്.

    ട്രെയിലറിൽ കമലയുടെ ജീവിതത്തിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. പള്ളിയിലിരുന്ന് പ്രാർത്ഥിക്കുന്നതും ക്ലാസ്സിൽ ഇരിക്കുന്നതും ആൺകുട്ടികളെക്കുറിച്ച് ചില സ്വപ്നങ്ങൾ കാണുന്നതും ഉൾപ്പെടെയുള്ള നായികയുടെ ജീവിതയാത്രകളാണ് ട്രെയിലറിലൂടെ വ്യക്തമാക്കുന്നത്. ശേഷം കമലയ്ക്ക് സൂപ്പർ പവർ ലഭിക്കുകയും ലോകം കമലയുടേതായി മാറുകയും ചെയ്യുന്നു. ക്യാപ്റ്റൻ മാർവെലിന്റെ പോലെ നീലയും ചുവപ്പും നിറത്തിലുള്ള വസ്ത്രമാണ് കമലയ്ക്കും നല്കിയിക്കുന്നത്. ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന "ക്യാപ്റ്റൻ മാർവലി" ന്റെ തുടർച്ചയായ "ദി മാർവൽസി" ലും കമല ഉണ്ടായിരിക്കും.

    തുടക്കത്തിൽ മിസ് മാർവൽ 2021 ന്റെ അവസാനത്തിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് മറ്റ് മാർവൽ റിലീസുകൾ വൈകിപ്പിച്ചതിനെ തുടർന്ന് മിസ് മാർവലും വൈകുകയായിരുന്നു. അറാമിസ് നൈറ്റ് (ഇൻടു ദി ബാഡ് ലാൻഡ്സ), മോഹൻ കപൂർ (ക്രൈം നെക്സ്റ്റ് ഡോർ), സെനോബിയ ഷ്രോഫ് (ദി ബിഗ് സിക്ക്), മാറ്റ് ലിന്ട്സ് (ദി വാക്കിംഗ് ഡെഡ്), സാഗർ ഷെയ്ഖ് (അൺഫെയർ & അഗ്ലി) എന്നിവരും സീരിസിൽ അഭിനയിക്കുന്നുണ്ട്.

    "ടേണിംഗ് റെഡ്" ഡിസ്നി+ ഹോട്ട്സ്റ്റാർ റിലീസ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് "മിസ് മാർവൽ" ട്രെയിലർ എത്തിയിരിക്കുന്നത്. ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങളാണ് ഇതുവരെ കിട്ടിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് ഒരു കോടിയോളം കാഴ്ചക്കാരാണ് ‘മിസ് മാർവൽ’ ട്രെയ്‌ലറിന് ലഭിച്ചത്.
    Published by:Jayashankar Av
    First published: