അപ്പാനി ശരത് കേന്ദ്രകഥാപാത്രമായെത്തുന്ന 'മിഷന് സി' റിലീസിനായി ഒരുങ്ങുന്നു. സംസ്ഥാനത്ത് തിയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിക്കുന്നത്.
സിങ്കപ്പൂര്‍ ആസ്ഥാനമായ റോഷിക എന്റര്‍പ്രൈസ്സ് ആണ് ചിത്രം തിയേറ്ററില്‍ എത്തിക്കുന്നത്. വേള്‍ഡ് വൈഡ് റീലിസിനുള്ള അവകാശമാണ് റോഷിക വാങ്ങിയിരിക്കുന്നത്. ഒന്നര മണിക്കൂര്‍ ആണ് ചിത്രം. റിലീസ് ഡേറ്റ് ഉടനെ അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എം സ്ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ്. മിഷന് സിയെ റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്നാണ് നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മിലിട്ടറി രംഗങ്ങള്‍ ഉള്ളതിനാലാണ് ഈ സര്ട്ടിഫിക്കേഷന് എന്നാണ് സംവിധായകന് പറയുന്നത്.
ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായികയായി എത്തുന്നത്. സംവിധായകന് ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തില്‍ നൈല ഉഷയുടെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് 'മിഷന്-സി'.
മേജര്‍ രവി, ജയകൃഷ്ണന്, കൈലാഷ്, ഋഷി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുശാന്ത് ശ്രീനിയാണ്. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റര്‍-റിയാസ് കെ ബദര്‍ ആണ്.
പ്രൊഡക്ഷന്‍ കണ്ട്രോളര്-ബിനു മുരളി, കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ അിയറ പ്രവര്‍ത്തകര്‍.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.