ഇന്റർഫേസ് /വാർത്ത /Film / Miya George | വാതിക്കല് വെള്ളരിപ്രാവ്‌ പാടി ലൂക്കയ്‌ക്കൊപ്പം മിയ; വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ

Miya George | വാതിക്കല് വെള്ളരിപ്രാവ്‌ പാടി ലൂക്കയ്‌ക്കൊപ്പം മിയ; വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ

മിയ മകനൊപ്പം

മിയ മകനൊപ്പം

Miya George and son Luca in a new Instagram | മകന് പാട്ടുപാടി നൽകി മിയ. അമ്മയുടെ പാട്ടാസ്വദിച്ച് കുഞ്ഞ് ലൂക്ക

  • Share this:

മകൻ ലൂക്കയ്‌ക്കൊപ്പം 'വാതിക്കല് വെള്ളരിപ്രാവ്‌...' എന്ന ഗാനം പാടി മിയ ജോർജ് (Miya George). മകനെ അരികിൽ ചേർത്തുകിടത്തി പാടുകയാണ് മിയ. അമ്മയുടെ പാട്ടിന് മകൻ നല്ലതുപോലെ പ്രതികരിക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് മിയ മകൻ ലൂക്ക ജോസഫ് ഫിലിപ്പിനെ (Luca Joseph Philip) ഏവർക്കും പരിചയപ്പെടുത്തിയത്. ഗർഭിണിയായ നാളുകളിലോ കുഞ്ഞ് പിറന്നതോ ഒന്നും സോഷ്യൽ മീഡിയയിൽ ആഘോഷിക്കാത്ത മിയക്ക് ഒട്ടേറെപ്പേർ അഭിനന്ദനം അറിയിക്കുകയും ചെയ്തു. അശ്വിൻ ഫിലിപ് (Aswin Philip) ആണ് മിയയുടെ ഭർത്താവ്.

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. 2020ലെ ലോക്ക്ഡൗണിനിടെയായിരുന്നു മിയയുടെ വിവാഹം.

വിവാഹം സെപ്റ്റംബറിലായിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

View this post on Instagram


A post shared by miya (@meet_miya)Also read: എ.ആർ. റഹ്മാന്റെ 'പരം സുന്ദരി' ഉൾപ്പെടെയുള്ള 'മിമി'യിലെ ഗാനങ്ങൾ ഗ്രാമി പുരസ്കാരങ്ങൾക്കായി സമർപ്പിച്ചു

സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഹിന്ദി ചിത്രം 'മിമിയിലെ' ട്രാക്ക് 64-ാമത് ഗ്രാമി അവാർഡുകൾക്ക് സമർപ്പിച്ചതായി പ്രഖ്യാപിച്ചു. കൃതി സനോൺ, പങ്കജ് ത്രിപാഠി, സായ് തംഹങ്കർ, മനോജ് പഹ്വ, സുപ്രിയ പഥക്, എവ്ലിൻ എഡ്വേർഡ്സ്, ഐഡൻ വൈറ്റോക്ക്, ജേക്കബ് സ്മിത്ത് എന്നിവർ അഭിനയിച്ച, ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത മിമി ആരാധകർക്കിടെ പ്രിയമേറിയ ചിത്രമാണ്.

രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ഗ്രാമി അവാർഡുകൾ, ഒരു ബാഫ്‌ട അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, കൂടാതെ നിരവധി ഇന്ത്യൻ അംഗീകാരങ്ങൾ എന്നിവയ്ക്ക് അർഹനായ എ.ആർ. റഹ്മാൻ ഈ സന്തോഷകരമായ വാർത്ത ട്വിറ്ററിൽ ആരാധകരുമായി പങ്കിടുകയും ചെയ്തു.

'വിഷ്വൽ മീഡിയയ്ക്കായുള്ള എന്റെ 'മിമി' ശബ്‌ദട്രാക്ക് 64-ാമത് ഗ്രാമി അവാർഡിന് സമർപ്പിച്ചിരിക്കുന്നു' ചിത്രത്തിൽ നായികയായി അഭിനയിച്ച കൃതിയും റഹ്മാന്റെ ട്വീറ്റിനോട് പ്രതികരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 'വൗ!!! അഭിനന്ദനങ്ങൾ സർ! ' അവർ കുറിച്ചു.

Summary: Actor Miya George posted a video where she is seen crooning the famous song from Sufiyum Sujathayum to her baby son

First published:

Tags: Miya George, Miya George Instagram, Miya George Son