നടി മിയ ജോർജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയായ സന്തോഷം മിയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു ഇട്ടിരിക്കുന്നതെന്നും മിയ അറിയിച്ചു. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. 2020ലെ ലോക്ക്ഡൗണിനിടെയായിരുന്നു മിയയുടെ വിവാഹം.
കൊച്ചി സ്വദേശി അശ്വിൻ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം 2020ലെ ലോക്ക്ഡൌണിനിടെ ജൂൺ മാസത്തിലായിരുന്നു. വിവാഹം സെപ്റ്റംബറിലായിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അശ്വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.
കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മിയ മാറി. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത് പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു.
പൃഥ്വിരാജ് ചിത്രം ഷൂട്ടിംഗ് അയൽസംസ്ഥാനത്തേക്ക്; കേരളത്തിൽ ചലച്ചിത്ര പ്രവർത്തകർക്ക് തൊഴിൽ നഷ്‍ടപ്പെടുന്നു; നിർമ്മാതാവ്
കേരളത്തിൽ ഇനിയും ഷൂട്ടിംഗ് ആരംഭിക്കാത്തതിനാൽ സിനിമാ ലൊക്കേഷനുകൾ അയൽസംസ്ഥാനങ്ങളിലേക്ക്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരിക്കാൻ ചെന്നൈയിൽ ലൊക്കേഷൻ അന്വേഷണം ആരംഭിച്ചുവെന്നും, സമാന ഗതിയിൽ സിനിമകൾ കേരളം വിടുമ്പോൾ മലയാളികളായ സിനിമാ തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുന്നുവെന്നും നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു. പോസ്റ്റ് ചുവടെ:
"കേരളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തിൽ നിന്ന് പുറത്തേക്ക്. കേരളത്തിൽ സിനിമ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകാത്തതുകൊണ്ട് പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയൽ സ്റ്റേറ്റുകളിലേക്ക് പോകുന്നു. ഇന്ന് രാവിലെ 'തീർപ്പ്' സിനിമ ഡബ്ബിങ്ങിന് വന്നപ്പോൾ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്.
മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ അതിനുള്ള സാധ്യത കുറയുകയാണ്. സിനിമാ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പെട്ടെന്ന് തരണമെന്ന് അഭ്യർത്ഥിക്കുന്നു. സിനിമ തൊഴിലാളികൾ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ്."
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Miya George, Miya George Gave Birth to Baby Boy, Miya George Instagram, Miya George Son, Miya Geroge Son Name