• HOME
  • »
  • NEWS
  • »
  • film
  • »
  • MJ MICHAEL JACKSON THRILLER COVER SONG TRIBUTE BY MALAKHI

Michael Jackson Birth Anniversary | മൈക്കല്‍ ജാക്‌സന് ട്രിബ്യൂട്ട്; ത്രില്ലറിന്റെ കവര്‍ വേര്‍ഷന്‍ ഒരുക്കി തിരുവനന്തപുരത്തുകാരൻ

'ത്രില്ലറി'ന്റെ കവര്‍ വെര്‍ഷനാണ് സംഗീത സംവിധായകനും ഗായകനും നര്‍ത്തകനുമായ മലാഖി പുറത്തിറക്കുന്നത്

'ത്രില്ലറി'ന്റെ കവര്‍ വെര്‍ഷനാണ് സംഗീത സംവിധായകനും ഗായകനും നര്‍ത്തകനുമായ മലാഖി പുറത്തിറക്കുന്നത്

'ത്രില്ലറി'ന്റെ കവര്‍ വെര്‍ഷനാണ് സംഗീത സംവിധായകനും ഗായകനും നര്‍ത്തകനുമായ മലാഖി പുറത്തിറക്കുന്നത്

  • Share this:
    പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സനെ ഇഷ്ടമല്ലാത്തവരായി ആരും തന്നെയുണ്ടാവില്ല. നൃത്തകലയെ വേറിട്ട തലത്തില്‍ എത്തിച്ച അദ്ദേഹത്തിന്റെ പാട്ടിനും ആരാധകര്‍ ഏറെയാണ്്. ഡേഞ്ചറസും ത്രില്ലറുമെല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞും ജനഹൃദയങ്ങള്‍ കീഴടക്കുന്നതിനും അത് തന്നെ കാരണം.

    ഓഗസ്റ്റ് 29 കിങ്ങ് ഓഫ് പോപ്പ് ആയ മൈക്കല്‍ ജാക്‌സന്റെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മൈക്കല്‍ ജാക്‌സന് ട്രിബ്യൂട്ട് ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരത്തുകാരനായ മലാഖി. ജാക്‌സന്റെ തംരംഗം തീര്‍ത്ത ആറാമത്തെ സ്റ്റുഡിയോ ആല്‍ബം 'ത്രില്ലറി'ന്റെ കവര്‍ വെര്‍ഷനാണ്് സംഗീത സംവിധായകനും ഗായകനും നര്‍ത്തകനുമായ മലാഖി പുറത്തിറക്കുന്നത്.

    മൈക്കല്‍ ജാക്‌സന്റെ ഒരു ഗാനത്തിന് കവര്‍ പാടണമെന്ന് ഒരു മൈക്കല്‍ ജാക്‌സണ്‍ ആരാധകന്‍ എന്ന നിലയില്‍ ഏറെക്കാലമായുള്ള സ്വപ്‌നമായിരുന്നു മലാഖിക്ക്. 'ത്രില്ലറി'നു പിന്നാലെ കൂടുതല്‍ എംജെ ഗാനങ്ങള്‍ക്ക് കവര്‍ പാടണമെന്നാണ് ആഗ്രഹമെന്നും മലാഖി പറയുന്നു. ത്രില്ലര്‍ കവര്‍ വേര്‍ഷന്റെ റെക്കോര്‍ഡിംഗും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ ദീപക് എസ് ആര്‍ പ്രൊഡക്ഷന്‍സും വീഡിയോ ചെയ്തിരിക്കുന്നത് അദ്വൈത് ശ്രീകുമാറുമാണ്.

    യുഎസ് ബില്‍ബോര്‍ഡ് ടോപ്പ് എല്‍പീസ് ആന്‍ഡ് ടേപ്പ്‌സില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ച ആദ്യ മൈക്കള്‍ ജാക്‌സണ്‍ ആല്‍ബമായിരുന്ന ത്രില്ലര്‍ 1982 നവംബര്‍ 30നാണ് മൈക്കല്‍ ജാക്‌സണ്‍ പുറത്തിറക്കുന്നത്.

    Also read - അപ്പാനി ശരത് നായകനാവുന്ന 'മിഷൻ സി' സെന്സറിംഗ് കഴിഞ്ഞു

    യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘മിഷന്‍ സി‘ എന്ന ചിത്രത്തിന്റെ സെൻസറിംങ് കഴിഞ്ഞു. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന 'മിഷൻ-സി' എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലർ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

    "ഫാമിലി സീനുകൾക്ക് ഒപ്പം മിലിട്ടറി ആക്ഷൻ കൂടെ ഉള്ളതിനാൽ U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇനി റിലീസിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. കേരളത്തിന്‌ പുറത്തു തിയേറ്റർ റിലീസാണ് ആഗ്രഹിക്കുന്നത്," സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു.

    മീനാക്ഷി ദിനേശാണ് നായിക. സംവിധായകന്‍ ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് 'മിഷന്‍-സി'.

    മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയ അഭിനേതാക്കളും വേഷമിടുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.

    പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- സഹസ് ബാല, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനില റഹ്മാന്‍, സ്റ്റില്‍സ്- ഷാലു പേയാട്, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍. വാര്‍ത്താ പ്രചരണം - എ.എസ്. ദിനേശ്.
    Published by:Karthika M
    First published:
    )}