നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആശാൻ ആശയഗംഭീരൻ; പി. പി. ശശിയെ മറക്കാതെ ആട് സംവിധായകന്റെ കമന്റിൽ ഗോളടിച്ച് എം.എം. മണി

  ആശാൻ ആശയഗംഭീരൻ; പി. പി. ശശിയെ മറക്കാതെ ആട് സംവിധായകന്റെ കമന്റിൽ ഗോളടിച്ച് എം.എം. മണി

  മിഥുൻ മാനുവൽ തോമസിന്റെ പോസ്റ്റിൽ കമന്റ് അടിച്ച് എം.എം. മണി

  എം.എം. മണി, മിഥുൻ മാനുവൽ തോമസ്

  എം.എം. മണി, മിഥുൻ മാനുവൽ തോമസ്

  • Share this:
   സോക്കർ പ്രേമികളുടെ ആവേശം അലതല്ലിയ നിമിഷമായിരുന്നു കോപ്പ അമേരിക്ക കപ്പിൽ അർജന്റീന മുത്തമിടുന്ന സ്വപ്നമുഹൂർത്തം. കേരളത്തിൽ അർജന്റീനാ ഫാൻസ്‌ മുഴുവനും ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു കഴിഞ്ഞ ദിവസം മുഴുവനും. ഇനിയും പലയിടങ്ങളിലും ആവേശം കെട്ടടങ്ങിയിട്ടില്ല. കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങി മലയാള സിനിമയിലെ താരങ്ങൾ പലരും തങ്ങൾ അസൂറി പടയുടെ വിസിലടി പോരാളികൾ ആണെന്ന് തെളിയിച്ചവരിലെ പ്രമുഖരാണ്.

   മന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാർ പോലും ബ്രസ്സീലും അർജന്റീനയുമായി തിരിഞ്ഞ് ആവേശത്തിന് മാറ്റ് കൂട്ടി. കൂട്ടത്തിൽ ഉടുമ്പഞ്ചോലയുടെ സ്വന്തം ആശാനായ എം.എം. മണിയും കാൽപ്പന്തു കളിയുടെ ആവേശത്തിന്റെ കൊടുമുടിയേറിയിരുന്നു. 'നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ.' ടി.വിയിൽ സന്തോഷത്തോടെ കളി കണ്ടുകൊണ്ടിരിക്കുന്ന സ്വന്തം ചിത്രം പോസ്റ്റ് ചെയ്താണ് 'മണിയാശാൻ' ഫുട്ബോൾ മാമാങ്കത്തിന്റെ ഭാഗമായത്.

   എന്നാൽ ഈ പോസ്റ്റിൽ കടുത്ത അര്ജന്റീന ഫാൻ ആയ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഇട്ട കമന്റിന് എം.എം. മണി കൊടുത്ത മറുപടി നെറ്റിസൺസ് ഏറ്റുപിടിച്ചിരിക്കുകയാണിപ്പോൾ. 'ദതാണ്‌' എന്ന് മിഥുൻ കമന്റ് ഇട്ടപ്പോൾ, 'ഇനി ഹൈറേഞ്ചിലെ ഏലക്കാടുകൾ പൂക്കുന്നത് നീലയും വെള്ളയും കളറിലായിരിക്കുമോ പി.പി. ശശി' എന്ന് പറഞ്ഞ് എം.എം. മണി ഗോൾവലയിലേക്ക് പന്തുതട്ടി.   മിഥുൻ സംവിധാനം ചെയ്‌തു ജയസൂര്യ നായകനായ ആട് ഭീകരജീവിയാണ് (2015) എന്ന ചിത്രത്തിൽ ​ ഹൈറേഞ്ചിലെ ഒരു വിവര ദോഷിയായ രാഷ്ട്രീയകാരനായ പി.പി. ശശി എന്ന കഥാപാത്രം എം.എം. മണിയുടെ ചില മാനറിസങ്ങളോടെയാണ് എടുത്തത് എന്ന് വ്യക്തമായിരുന്നു. എം. എം. മണി എം.എൽ.എ. ആവുന്നതിനു മുൻപാണ് ആട് ഒന്നാം ഭാഗം വന്നത്, രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ ഇദ്ദേഹം മന്ത്രിയായിരുന്നു.

   ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം ഒരേ സമയം ക്രൂരനും മണ്ടനുമാണ്. ഇടുക്കിയിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവ് ഒരു കോമാളിയായി സിനിമയിൽ വന്നത് പലർക്കും അത്ര ഇഷ്ടമായില്ല എന്നും. മണി ആശാന്റെ രൂപത്തോടുള്ള സാമ്യവും സാദൃശ്യമുള്ള ഭാഷാ പ്രയോഗങ്ങളും കഥാപാത്രത്തിന് ഉണ്ടായിരുന്നു. മണി ആശാന്റെ ചില വിവാദ പ്രസംഗങ്ങളോടുള്ള സാമ്യവും ഇതിൽ ഉണ്ടായിരുന്നു. ആട് രണ്ടാം ഭാഗത്തിൽ (2017) ശശി മന്ത്രിയാകുന്നുമുണ്ട്. സിനിമയിലെ കഥാപാത്രത്തെ കുറിച്ച് ആശാൻ അഭിപ്രായ പ്രകടനം ഒന്നും നടത്തിയിട്ടില്ലെങ്കിലും പി.പി. ശശി യുടെ കാര്യം താൻ മറന്നിട്ടില്ല എന്നാണ് പുതിയ കമന്റ് സൂചിപ്പിക്കുന്നത്. സിനിമയിലെ ഒരു ഡയലോഗിന് സാമ്യം ഉള്ളതാണ്.   സിനിമയിൽ എങ്ങനെ കാണിച്ചാലും 2016ൽ 1109 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കടന്നു കൂടിയ ആശാൻ 2021ൽ 38305 വോട്ടിന്റെ തകർപ്പൻ ലീഡ് നേടിയത് അദ്ദേഹത്തിന്റെ ജനപ്രിയതയുടെ അളവുകോലായി.

   മിഥുൻ ഒരു കടുത്ത അർജന്റീനാ ഫാൻ ആണെന്നതിനുള്ള തെളിവാണ് 'അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്' എന്ന ചിത്രം. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികാനായകന്മാരായ സിനിമ നാട്ടിൻപുറത്തെ ബ്രസീൽ അർജന്റീന ഫാൻസിന്റെ ആവേശച്ചൂട് പകർത്തിയ സിനിമയാണ്.

   തൃശൂർ ജില്ലയിലെ കാട്ടൂർക്കടവ് ഗ്രാമമാണ് അശോകൻ ചെരുവിൽ എഴുതിയ കഥയുടെ പശ്ചാത്തലം. അർജന്റീന-ബ്രസീൽ ഫാനുകൾ ഇഞ്ചോടിഞ്ചു പോരാടുന്ന തനി നാട്ടിൻപുറം. ഇവിടുത്തെ അർജന്റീന ഫുട്ബോൾ സംഘത്തിന്റെ തലവനായി വിപിനൻ എന്ന കാളിദാസ് ജയറാമും, ബ്രസീൽ സംഘത്തിന്റെ പട നയിക്കുന്ന മെഹ്റുന്നിസയും (ഐശ്വര്യ ലക്ഷ്മി) ആണ് മുഖ്യ കഥാപാത്രങ്ങൾ.

   ഇവർ കണ്ടു വളരുന്ന ലോക കപ്പ് ടൂർണ്ണമെന്റുകളിലൂടെയാണ് കഥയുടെ സഞ്ചാരം. അതായത് ടീം തോറ്റാൽ പരീക്ഷ തോറ്റതിനെക്കാൾ നാണക്കേടാണ് ഇവിടുത്തുകാർക്ക്. കളി നടക്കുമ്പോൾ ഇരു ക്ളബ്ബുകളും തമ്മിൽ കടുത്ത മത്സരമുണ്ടാവും. ഏറ്റവും വലിയ കട്ട് ഔട്ട് വയ്ക്കുന്നത് മുതൽ, ആർപ്പു വിളിക്കുന്നതും ആരവം മുഴക്കുന്നതും ഒക്കെ അഭിമാനത്തിന്റെ അടയാളങ്ങളായാണ് ഈ സിനിമയിൽ അവതരിപ്പിക്കപ്പെട്ടത്.
   Published by:user_57
   First published:
   )}