• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിന്റെ 'ഡ്രാമ'

news18india
Updated: July 1, 2018, 7:43 AM IST
മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിന്റെ 'ഡ്രാമ'
news18india
Updated: July 1, 2018, 7:43 AM IST
ലോഹത്തിനു ശേഷം മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഡ്രാമയുടെ ടീസറെത്തി. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 27 സെക്കന്റ് ദൈർഘ്യമുള്ള ടീസർ പങ്ക് വച്ചിരിക്കുന്നത്. ചിത്രം ആഗസ്‌റ്റ് 24നാണ് തിയേറ്ററുകളിലെത്തുക. ഡ്രാമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ലണ്ടൻ ആണ്. അനു സിത്താര, ജ്യുവല്‍ മേരി,കനിഹ എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയിൽ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജനും എത്തുന്നുണ്ട്. ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

വര്‍ണ്ണചിത്ര, ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഹാസുബൈര്‍ എം കെ നാസര്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...