• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒടിയന്റെ പോസ്റ്റർ പുറത്തിറങ്ങി

News18 Malayalam
Updated: August 2, 2018, 6:34 PM IST
ഒടിയന്റെ പോസ്റ്റർ പുറത്തിറങ്ങി
News18 Malayalam
Updated: August 2, 2018, 6:34 PM IST
മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ പോസ്റ്ററെത്തി. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. രണ്ട് കാളകൾക്കൊപ്പം അതിവേഗം ഓടുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ചിത്രത്തിൽ വിവിധ രൂപഭാവങ്ങളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി മോഹൻലാൽ 15 കിലോയോളം ശരീരഭാരം കുറച്ചതും വാർത്തയായിരുന്നു. മഞ്ജു വാര്യർ നായികയാവുന്ന ചിത്രത്തിൽ പ്രകാശ് രാജാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.



സിദ്ദിഖ്, ഇന്നസെന്റ്, നന്ദ, സന്തോഷ് കിഴാറ്റൂർ, ശ്രീജയ തുടങ്ങിയവരും ഒടിയനിൽ വേഷമിടുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ രചന നിർവഹിക്കുന്നത് ഷാജി എൻ. കരുണിന്റെ മമ്മൂട്ടിചിത്രമായ കുട്ടിസ്രാങ്കിലൂടെ ദേശീയ പുരസ്കാരം നേടിയ ഹരികൃഷ്ണനാണ്.

പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. വി എഫ് എക്സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഒക്ടോബർ 11ന് ചിത്രം തിയറ്ററുകളിലെത്തും.

 
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...