• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും


Updated: July 25, 2018, 11:40 AM IST
ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും

Updated: July 25, 2018, 11:40 AM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങിൽ നടൻ മോഹൻലാൽ പങ്കെടുക്കും. പ്രതിഷേധങ്ങൾക്കിടയിലും ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി സർക്കാർ ക്ഷണിച്ച സാഹചര്യത്തിലാണ് മോഹൻലാൽ പങ്കെടുക്കുന്നത്.

ഇക്കാര്യത്തിൽ ചലച്ചിത്ര മേഖലയിലുള്ള അമ്മ, ഫെഫ്ക, ഫിയോക്ക് തുടങ്ങി ആറോളം സംഘടനകൾ പരസ്പരം ആശയ വിനിമയം നടത്തി. സർക്കാർ നിലപാടുമായി യോജിച്ച് പ്രവർത്തിക്കാനുള്ള സംഘടനകളുടെ ധാരണയുടെ അടിസ്ഥാനത്തിലാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള മോഹൻലാലിന്റെ തീരുമാനം.

ചടങ്ങിൽ പങ്കെടുക്കുമെന്ന് ലാൽ സർക്കാരിനെ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയനുമായും സാംസ്കാരിക മന്ത്രി എ.കെ ബാലനുമായും മോഹൻലാൽ സംസാരിച്ചു. താൻ ചടങ്ങിനെത്തുമെന്നു അദ്ദേഹം ഇരുവരോടും പറഞ്ഞിട്ടുണ്ട്. 'അമ്മ'ക്കും സിനിമാ രംഗത്തിനും സർക്കാർ നൽകുന്ന സേവനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ ലാൽ ചടങ്ങിനെത്തുമെന്നുറപ്പു നൽകി.

സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലേക്ക് നടൻ മോഹൻലാലിനെ ക്ഷണിക്കുമെന്ന് സാംസ്കാരികമന്ത്രി എ.കെ ബാലൻ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. മോഹൻലാലിനെ ക്ഷണിക്കുന്നത് ആരും പറഞ്ഞിട്ടല്ലെന്നും ലാൽ പങ്കെടുത്താൽ ചടങ്ങിന്‍റെ ശോഭ കെടുമെന്ന വാദം യുക്തരഹിതമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

107 പേർ ഒപ്പിട്ട കത്തിൽ എവിടെയും മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയെ ക്ഷണിക്കരുതെന്ന ആവശ്യവുമായി സർക്കാരിനെ സമീപിച്ചവരിൽ ചിലർ നിലപാട് മാറ്റിയതാണ് സാംസ്കാരിക കൂട്ടായ്മക്ക് തിരിച്ചടിയായത്.

അതേ സമയം മോഹൻലാൽ പങ്കെടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പുരസ്കാര നിർണയ ജൂറി അംഗമായ സംവിധായകൻ ഡോ. ബിജു ചടങ്ങിൽ നിന്ന് വിട്ട് നിൽക്കും

 

 
First published: July 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍