HOME » NEWS » Film » MOHANKUMAR FANS AND KALA MOVIES RELEASING ON AMAZON PRIME

കുഞ്ചാക്കോ ബോബന്റെ 'മോഹൻകുമാർ ഫാൻസ്‌' ടൊവിനോ തോമസിന്റെ 'കള' ചിത്രങ്ങൾ ഒ.ടി.ടി.യിൽ

Mohankumar Fans and Kala movies releasing on Amazon Prime | കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് ചിത്രങ്ങൾ ഒ.ടി.ടിയിൽ

News18 Malayalam | news18-malayalam
Updated: May 20, 2021, 9:53 AM IST
കുഞ്ചാക്കോ ബോബന്റെ 'മോഹൻകുമാർ ഫാൻസ്‌' ടൊവിനോ തോമസിന്റെ 'കള' ചിത്രങ്ങൾ ഒ.ടി.ടി.യിൽ
മോഹൻകുമാർ ഫാൻസ്‌, കള
  • Share this:
കുഞ്ചാക്കോ ബോബൻ നായകനായ 'മോഹൻകുമാർ ഫാൻസ്‌', ടൊവിനോ തോമസ് ചിത്രം 'കള' എന്നിവ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു.

മോഹൻകുമാർ ഫാൻസിൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന യുവ ഗായകന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്റേത്. പ്രശസ്തിയിലേക്കുയരാൻ കഴിയാതെ പോയൊരു നടന്റെ വേഷമാണ് സിദ്ധിഖ് അവതരിപ്പിക്കുന്നത്. മുൻനിര നായകന്മാരുടെ വരവോടു കൂടി 28 സിനിമകളിൽ നായക വേഷം ചെയ്ത നടൻ പിന്തള്ളപ്പെട്ടു പോയതിന്റെ കഥ ട്രെയ്‌ലറിന്റെ വോയിസ് ഓവറിലൂടെ പറയുന്നുണ്ട്.

ശ്രീനിവാസന്‍, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേം പ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലി ഈ ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തും.

ചിത്രത്തിലെ ടീസറുകൾ ശുഭപ്രതീക്ഷ നൽകുന്നതായിരുന്നു. നല്ലവനായ ഉണ്ണിക്കു ശേഷം ചുറുചുറുക്കുള്ള സജിമോനായി പിഷാരടി വീണ്ടും വെള്ളിത്തിരയിലെത്തിയ ചിത്രമാണ് ഇത്. ഒരു ടീസർ മുഴുവൻ ഈ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ ആയിരുന്നു.

ശേഷമിറങ്ങിയ ടീസറിൽ ചാക്കോച്ചന് തന്നെ സെൽഫ് ട്രോൾ കിട്ടി. തനിക്കും പ്രേം നസീറിനും മാത്രം ബെൻസ് ഉണ്ടായിരുന്ന നാളുകളിൽ സ്വന്തമാക്കിയ കാറിന്റെ ഉടമയായാണ് സിദ്ധിഖ് ഈ ടീസറിൽ സ്വയം വിശേഷിപ്പിക്കുന്നത്. 'കുഞ്ചാക്കോ മുതലാളി ചോദിച്ചിട്ടുപോലും ഈ വണ്ടി കൊടുത്തിട്ടില്ല' എന്ന് സിദ്ധിഖ് ചാക്കോച്ചനോട് പറയുന്ന ടീസറും മണിക്കൂറുകൾ കൊണ്ട് ഹിറ്റ് അടിച്ചിരുന്നു.

ജിസ് ജോയ് ആണ് തിരക്കഥയും സംവിധാനവും. ബോബി സഞ്ജയ്മാരുടേതാണ് കഥ. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. സംഗീതം: പ്രിൻസ് ജോർജ്. പശ്ചാത്തല സംഗീതം: വില്യൻ ഫ്രാൻസിസ്.ടൊവിനോ തോമസ്, ലാൽ, മൂർ, ദിവ്യ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി. എസ്. സംവിധാനം ചെയ്യുന്ന 'കള' ഇന്നു മുതൽ ആമസോൺ പ്രൈം, സൈന പ്ലേ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കും.

'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍', 'ഇബ്ലീസ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കള'. യദു പുഷ്പാകരനും, രോഹിത് വി എസും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും.

യദു അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ചാമന്‍ ചാക്കോ, സംഗീതം: ഡോണ്‍ വിന്‍സെന്റ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: ആര്‍ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജയകൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍.

Summary: Kunchacko Boban movie Mohankumar Fans and Tovino Thomas starring Kala being streamed on OTT platforms
Published by: user_57
First published: May 20, 2021, 9:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories