• HOME
  • »
  • NEWS
  • »
  • film
  • »
  • 12th Man Teaser | നി​ഗൂഢതകളും സംസശയങ്ങളും ജനിപ്പിച്ച് 'ട്വല്‍ത്ത് മാൻ' ടീസർ

12th Man Teaser | നി​ഗൂഢതകളും സംസശയങ്ങളും ജനിപ്പിച്ച് 'ട്വല്‍ത്ത് മാൻ' ടീസർ

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക.

  • Share this:
മോഹന്‍ലാല്‍ (Mohanlal) -ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍ (12th Man).  ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന  ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഏറെ നിഗൂഢതകളും സംസശയങ്ങളും ജനിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

ദൃശ്യം 1, ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് ചിത്രം കൂടിയാണ് ഇത്.

ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Published by:Jayashankar Av
First published: