• HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടി ആയി അഭിനയിച്ചിട്ടുണ്ടോ മോഹൻലാൽ?

മമ്മൂട്ടി ആയി അഭിനയിച്ചിട്ടുണ്ടോ മോഹൻലാൽ?

1981 ൽ ഊതിക്കാച്ചിയ പൊന്ന് മുതൽ 2008 ൽ ട്വന്റി ട്വന്റി വരെ വരെ ഒരു ഹിന്ദി ചിത്രമടക്കം 49 ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചത്.

  • Share this:
    കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളിയോടൊപ്പമുള്ള രണ്ടു പേരുകളാണ് മമ്മൂട്ടിയും മോഹൻലാലും. നടന്മാരെന്ന നിലയിൽ അവർ മലയാള സിനിമയുടെ ആദ്യ പേരുകാരായിട്ട് നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. മമ്മൂട്ടി മമ്മൂട്ടി ആയും മോഹൻലാൽ മോഹൻലാൽ ആയും ഒന്നിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

    1981 ൽ ഊതിക്കാച്ചിയ പൊന്ന് മുതൽ 2008 ൽ ട്വന്റി ട്വന്റി വരെ വരെ ഒരു ഹിന്ദി ചിത്രമടക്കം 49 ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചത്. മനു അങ്കിൾ എന്ന ചിത്രത്തിൽ സിനിമാ താരം മോഹൻലാൽ ആയി മോഹൻലാൽ അഭിനയിച്ചപ്പോൾ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മമ്മൂട്ടി സിനിമാ താരം മമ്മൂട്ടി ആയി. മദ്രാസ് മെയിലിൽ നടൻ മമ്മൂട്ടിയുടെ ശബ്ദം മോഹൻലാലിന്റെ കഥാപാത്രമായ ടോണി കുരിശിങ്കൽ അനുകരിക്കുന്നുമുണ്ട്.

    Also Read- നടൻ ദിലീപിന്റെ ഫോൺ നമ്പർ എന്താണ്? ദിലീപ് തന്നെ പറഞ്ഞു തരും

    എന്നാൽ ആറോളം ചിത്രങ്ങളിൽ തന്റെ സ്വന്തം പേരിൽ അഭിനയിച്ച മോഹൻലാൽ മമ്മൂട്ടി എന്ന കഥാപാത്രമായി ഒരു സിനിമയിൽ അഭിനയിച്ചു എന്നത് കൗതുകമല്ലേ? 1984 ൽ പുറത്തിറങ്ങിയ സോമൻ അമ്പാട്ട് സംവിധാനം ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലായിരുന്നു ഇത്. ഒരു കുടുംബത്തിനെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരു വ്യക്തിയുടെ ജഡം അവരുടെ വീട്ടിൽ വരുന്നതും അതിനെ അവർ നേരിടുന്നതുമായിരുന്നു പ്രമേയം. തന്റെ സഹോദരിയെ കൊലപ്പെടുത്തിയ ആളെ വകവരുത്തുന്ന മമ്മൂട്ടി എന്ന ഒരു ഗ്രാമീണനായാണ് മോഹൻ ലാൽ അഭിനയിച്ചത്. നെടുമുടി വേണു, സെറീന വഹാബ്, ജഗതി ശ്രീകുമാർ, സത്താർ എന്നിവരായിരുന്നു സഹതാരങ്ങൾ
    First published: