എല്ലാരും ഉല്ലസിച്ചാട്ടെ; നിർമ്മാതാക്കളുടെ പിണക്കം മാറ്റാൻ മോഹൻലാലും 'അമ്മ' ഭാരവാഹികളും നാളെയെത്തും

ഈ ചർച്ചയോടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാകുമെന്നാണ് താരസംഘടന കരുതുന്നത്

News18 Malayalam | news18-malayalam
Updated: January 26, 2020, 9:18 PM IST
എല്ലാരും ഉല്ലസിച്ചാട്ടെ; നിർമ്മാതാക്കളുടെ പിണക്കം മാറ്റാൻ മോഹൻലാലും 'അമ്മ' ഭാരവാഹികളും നാളെയെത്തും
shane nigam
  • Share this:
വെയിൽ, കുർബാനി സിനിമകൾ നേരത്തെ ഒപ്പുവച്ച കരാർ തുകയ്ക്ക് പൂർത്തീകരിക്കാമെന്ന് ഷെയ്ൻ നിഗം രേഖാമൂലം ഉറപ്പു നൽകിയ സാഹചര്യത്തിൽ മോഹൻലാലിന്റെ നേതൃത്വത്തിൽ താരസംഘടനയായ അമ്മ നിർമ്മാതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചു.

ഇനി നടക്കാനിരിക്കുന്ന ചർച്ചയിൽ വെയിൽ, കുർബാനി സിനിമകളുടെ പൂർത്തീകരണത്തിന് തീയതി പ്രഖ്യാപിക്കും. നിർമ്മാതാക്കളെ മനോരോഗികൾ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ഷെയ്ൻ പരസ്യമായി മാപ്പു പറയണമെന്ന ആവശ്യവും അവർ ഉന്നയിക്കും. ഈ ചർച്ചയോടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാകുമെന്നാണ് താരസംഘടന കരുതുന്നത്. രാവിലെ 11ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് യോഗമുണ്ട്. അതിനു ശേഷമാണ് 'അമ്മ'യുമായുള്ള ചർച്ച.

ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തീകരിക്കാതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ഷൂട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്ത സാഹചര്യത്തിലാണ്, ഷെയ്ൻ നിഗമിനെ തുടർന്ന് സിനിമകളിൽ അഭിനയിപ്പിക്കേണ്ടതില്ലെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചത്. ഷെയ്ൻ പൂർത്തീകരിക്കാതിരുന്ന സിനിമകൾ ഉപേക്ഷിക്കാനും തീരുമാനിച്ചിരുന്നു. പിന്നീട് താരസംഘടനയായ അമ്മയുടെ ഇടപെടലിനെ തുടർന്ന്  'ഉല്ലാസം' സിനിമയുടെ ഡബ്ബിങ്ങിൽ ഷെയിൻ പങ്കെടുത്തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍