ഇന്ന് ഷാജി കൈലാസിന്റെ പിറന്നാൾ. ജന്മദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും. മലയാള സിനിമയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ പിറന്ന കൂട്ടുകെട്ടാണ് ഷാജി കൈലാസ്-മോഹൻലാൽ എന്നിവരുടേത്.
ഷാജി കൈലാസ് എന്ന സംവിധായകന്റെയും മോഹൻലാൽ എന്ന നടന്റെയും ഒന്നിച്ചുള്ള യാത്ര ആറാം തമ്പുരാനിൽ തുടങ്ങിയതാണ്. 1997 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. ശേഷം നരസിംഹം, താണ്ഡവം, നാട്ടു രാജാവ്, ബാബ കല്യാണി അലി ഭായ്, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. ഇതിൽ എടുത്തു പറയേണ്ടത് നരസിംഹമാണ്.
രഞ്ജിത്തിന്റെ മിശ്രണം ഷാജി കൈലാസിന്റെ പാക്കിങ്, ഇതിനൊപ്പം മോഹൻലാലിന്റെ അഭിനയവും ചേർന്നതായിരുന്നു ഇന്നും വൻ ആരാധക വൃന്ദമുള്ള 'നരസിംഹം'. മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ചിത്രങ്ങളിലൊന്നാണ് 2000 ജനുവരി 26 ന് പുറത്തിറങ്ങിയത്. ദേവാസുരം, ആറാം തമ്പുരാൻ, ഉസ്താദ് എന്നിവയ്ക്ക് ശേഷം അതെ ചേരുവകൾ അല്പം കൂടി കടുപ്പിച്ച് മോഹൻ ലാൽ മീശ പിരിച്ച് മുണ്ടു മടക്കി കുത്തി വന്ന നരസിംഹം ബോക്സ് ഓഫീസിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ചു.
"അതിമോഹമാണ് മോനേ അതിമോഹം... എന്റെ അച്ഛന്റെ ചിത കത്തുന്ന കാലംവരെ നിനക്ക് ആയുസ്സുണ്ടാകുമെന്ന മോഹം. അത് തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോള്‍ നീ വാ... .അച്ഛന്റെ കാല് വിരലില്‍നിന്ന് രണ്ടോ മൂന്നോ നഖം വെട്ടിത്തരാം ഞാന്‍. അത് കൊണ്ടുപോയി ചന്ദനമുട്ടിയില്‍ വെച്ച് കത്തിച്ച് ആശതീര്‍ക്കാം നിനക്ക്, ആശതീര്‍ക്കാം... ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡന് തിരിച്ചുവന്നിരിക്കുന്നു. പുതിയ കളികള്‍ ... പുതിയ കളികള്‍ കാണാനും... ചിലത് കാണിച്ച് പഠിപ്പിക്കാനും... നീ പോ മോനേ ദിനേശാ.........." എന്ന തീപാറുന്ന ഡയലോഗാണ് ഈ സിനിമയിലെ മോഹൻലാലിൻറെ ഇൻട്രോ.
21 -ാം നൂറ്റാണ്ടിലെ ആദ്യ ഇന്‍ഡസ്ട്രി ഹിറ്റാണ് നരസിംഹം. മലയാള സിനിമ ബോക്സോഫീസിനെ ആദ്യമായി 20 കോടി എന്ന മാന്ത്രികസംഖ്യയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചിത്രം. അന്നു വരെ മോഹൻലാലിന്റെ സന്തത സഹചാരിയായി മാത്രം അറിയപ്പെട്ട ആന്റണി പെരുമ്പാവൂർ നിർമ്മാതാവെന്ന നിലയിലേക്ക് മാറിയ ആദ്യ ചിത്രം കൂടിയാണ് നരസിംഹം. ആശീർവാദ് ഫിലിംസ് എന്ന ബാനറിന്റെ പിറവിയും ഇവിടെ നിന്നായിരുന്നു.
ഇനി പൃഥ്വിരാജിനൊപ്പം കടുവയിൽഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരന്റെ വർഷങ്ങൾ നീണ്ട നിയമപോരാട്ടമാണ് 'കടുവ'. ഈ ചിത്രം സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രവുമായി നടത്തിയ നിയമ പോരാട്ടത്തിന് ശേഷം ചിത്രീകരണത്തിനൊരുങ്ങുകയാണ്. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് സ്ക്രീനിലെത്തും.
സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും സമാനതകളുടെ പേരിൽ സുരേഷ്ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.