• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കീകീ ചാലഞ്ച് ക്രെഡിറ്റ് ലാലേട്ടനും മമ്മൂക്കയ്ക്കും; തരംഗമായി മലയാളി പയ്യനും

news18
Updated: August 4, 2018, 12:50 PM IST
കീകീ ചാലഞ്ച് ക്രെഡിറ്റ് ലാലേട്ടനും മമ്മൂക്കയ്ക്കും; തരംഗമായി മലയാളി പയ്യനും
news18
Updated: August 4, 2018, 12:50 PM IST
ലോകമെങ്ങും തരംഗമായിക്കൊണ്ടിരിക്കുകയാണ് കീ കീ ചാലഞ്ച്. ഓടുന്ന കാറിൽ നിന്ന് കീ കീ എന്ന് കേൾക്കുമ്പോൾ ചാടി ഇറങ്ങി ചടുലമായ നൃത്തച്ചുവടുകൾ വയ്ക്കുന്നതാണ് കീ കീ ചാലഞ്ച്. സിനിമ താരങ്ങളടക്കം നിരവധി പേരാണ് ഓടുന്ന കാറിൽ നിന്ന് ചാടിയിറങ്ങി നൃത്തച്ചുവട് വെച്ച് ഈ ചാലഞ്ചിന്റെ ഭാഗമായത്.

കാനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക്ക് ഗ്രഹാമിന്റെ ഇൻ മൈ ഫീലിംഗ് എന്ന ഗാനം ആരാധകരുടെ മനസ് കീഴടക്കിയതാണ്. ഗാനത്തിലെ 'കീ കീ ഡു യു ലവ് മീ' എന്ന വരികളാണ് കീ കീ ചാലഞ്ചിൽ പങ്കെടുക്കുന്നവർ ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം നിരവധി അപകടങ്ങൾക്ക് കീ കീ ചാലഞ്ച് വഴിവയ്ക്കുന്നുണ്ട്. ഓടുന്ന കാറിൽ നിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ചാലഞ്ച് ഇന്ത്യയിൽ തരംഗമായതോടെ ഇതിനെതിരെ ബോധവത്കരണം നടത്താൻ ജയ്പൂർ പൊലീസ് തീരുമാനിച്ചു. ഇതിലൂടെ തരംഗമായതാകട്ടെ മലയാളി യുവാവും. കൊച്ചിയിൽ സ്ഥിരതാമസക്കാരനായ ആലപ്പുഴ സ്വദേശി ജവഹർ സുഭാഷ് ചന്ദ്രനാണിത്. മരണത്തെ ചാലഞ്ച് ചെയ്യരുതെന്ന അഭ്യർഥനയോടെ ജയ്പൂർ പൊലീസ് ഇട്ട ട്വീറ്റിൽ ചാലഞ്ചിനിടെ അപകടത്തിൽപ്പെട്ട് മരിച്ചതെന്നു പറഞ്ഞ് യുവാവിന്റെ ഫോട്ടോയും നൽകിയിരുന്നു. ഇതാകട്ടെ ജീവിച്ചിരിക്കുന്ന ജവഹർ സുഭാഷിന്റെ ഫോട്ടോയായിരുന്നു.

പൊലീസിന്റെ ട്വീറ്റ് വാർത്തയായതോടെ ജവഹറിന്റെ ചിത്രം വൈറലായി. ഭാര്യയാണ് ഇക്കാര്യം ആദ്യം ജവഹറിനെ അറിയിച്ചത്. ഇന്റർനെറ്റിൽ നിന്ന് ചിത്രമെടുത്തപ്പോൾ പൊലീസിന് പണികിട്ടിയതായിരുന്നു. നല്ല ഉദ്ദേശത്തിനായതുകൊണ്ട് ജവഹർ നിയമ നടപടിക്ക് ഒരുങ്ങിയില്ല. കീകീ ചാലഞ്ചിലൂടെ അങ്ങനെ മലയാളി പയ്യനും വൈറലായി.

അതേസമയം കീ കീയുടെ ക്രെഡിറ്റ് വിദേശികൾക്കു കൊടുക്കാൻ കേരളത്തിലെ ട്രോളന്മാർ ഒരുക്കമല്ല. ആരാധകർ ഏറെയുള്ള കീ കീ ചാലഞ്ചിന് പിന്നിൽ നമ്മുടെ മമ്മൂക്കയും ലാലേട്ടനുമാണെന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ട്രോളന്മാർ. ഇപ്പോൾ തരംഗമായിരിക്കുന്ന കീ കീ ചാലഞ്ച് ആദ്യം ചെയ്തത് മമ്മൂക്കയും ലാലേട്ടനുമാണെന്നും ഇത് വർഷങ്ങൾക്ക് മുമ്പായിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു. ഇതിന്റെ വീഡിയോയും ട്രോളന്മാർ പുറത്തിറക്കി.

1983ൽ പുറത്തിറങ്ങിയ നാണയം എന്ന ചിത്രത്തിലെ 'പോ പോ ഈ ജീപ്പിന് മദമിളകി' എന്ന് തുടങ്ങുന്ന യേശുദാസും ജയചന്ദ്രനും ചേർന്ന് ആലപിച്ച ഗാനമാണ് ട്രോളന്മാർ ഉപയോഗിച്ചിരിക്കുന്നത്. ഈ ഗാന രംഗത്തിൽ ഓടുന്ന ജീപ്പിൽ നിന്ന് ചാടിയിറങ്ങി ഇരുവരും നൃത്തം ചെയ്യുന്നുണ്ട്. എന്തായാലും ട്രോളന്മാരുടെ അവകാശവാദം മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626