• HOME
 • »
 • NEWS
 • »
 • film
 • »
 • Mohanlal with Mammootty | സിദ്ധിഖിന്‍റെ മകന്‍റെ വിവാഹത്തിന് 'ഇച്ചാക്ക'യൊടൊപ്പം ബറോസ് ലുക്കില്‍ മോഹന്‍ലാല്‍

Mohanlal with Mammootty | സിദ്ധിഖിന്‍റെ മകന്‍റെ വിവാഹത്തിന് 'ഇച്ചാക്ക'യൊടൊപ്പം ബറോസ് ലുക്കില്‍ മോഹന്‍ലാല്‍

നടന്‍ സിദ്ധിഖിന്‍റെ മകന്‍ ഷഹീന്‍ സിദ്ധിഖിന്‍റെ വിവാഹ സല്‍ക്കാര വേദിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും കണ്ടുമുട്ടിയിരുന്നു.

 • Share this:
  സ്ക്രീനില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തും മോഹന്‍ലാലും (Mohanlal) മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന നിമിഷങ്ങള്‍ക്ക് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടയില്‍ ഇരുവരും നേരില്‍ കണ്ടുമുട്ടുന്നത് അവാര്‍ഡ് ഷോകളിലോ മറ്റ് ചടങ്ങുകളിലോ ആയിരിക്കു. സിനിമയ്ക്ക് പുറത്ത് ആരാധകര്‍ ഇരുവരുടെയും പേരില്‍ തര്‍ക്കിക്കുമ്പോഴും വര്‍ഷങ്ങളായുള്ള രണ്ട് പേരുടെയും സൗഹൃദത്തിന് ഇന്നും മധുര പതിനേഴിന്‍റെ ചെറുപ്പമാണ്.

  കഴിഞ്ഞ ദിവസം നടന്‍ സിദ്ധിഖിന്‍റെ മകന്‍ ഷഹീന്‍ സിദ്ധിഖിന്‍റെ വിവാഹ സല്‍ക്കാര വേദിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും കണ്ടുമുട്ടിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം രണ്ട് പേരുടെയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.


  മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിലെ നിധി കാക്കും ഭുതത്തിന്‍റെ വേഷം അവതരിപ്പിക്കുന്നതിനായി താരം അടുത്തിടെ തന്‍റെ ലുക്കിലും കാര്യമായ മാറ്റം വരുത്തിയിരുന്നു. ബറോസ് ലുക്കില്‍ മെറൂണ്‍ നിറത്തിലുള്ള ഹാഫ് കുര്‍ത്ത അണിഞ്ഞാണ് ലാല്‍ വിവാഹ സല്‍ക്കാരത്തിനെത്തിയത്. മമ്മൂട്ടിയാകട്ടെ കേരള സ്റ്റൈലില്‍ വെള്ള നിറത്തിലുള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞാണ് എത്തിയത്. ഇരുവരുടെയും സൗഹൃദ സംഭാഷണ നിമിഷങ്ങള്‍ അവിടെ കൂടി നിന്ന ക്യാമറാമാന്‍മാരെല്ലാം ഒന്നൊന്നായി ഒപ്പിയെടുക്കുകയും ചെയ്തു.  ഇന്നലെ ആയിരുന്നു നടന്‍ സിദ്ധിഖിന്‍റെ മകന്‍ ഷഹീനും ഡോ.അമൃത ദാസും വിവാഹിതരായത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അസിഫ് അലി നായകനായ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

  Panthrandu | വിനായകന്‍, ലാല്‍, ഷൈന്‍ ടോം; 'പന്ത്രണ്ട്' സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്


  ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട് ' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വ്വഹിക്കുന്നു.

  പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിജയകുമാര്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ഊരാളി മാര്‍ട്ടിന്‍, ഹരിലാല്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി, ശ്വേത വിനോദ്, അമല തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
  ബി.കെ. ഹരിനാരായണന്‍, ജോ പോള്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം പകരുന്നു.

  എഡിറ്റര്‍- നബു ഉസ്മാന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍- പോപ്കോണ്‍,
  സൗണ്ട് ഡിസൈനര്‍- ടോണി ബാബു, ആക്ഷന്‍ - ഫീനിക്സ് പ്രഭു,
  വി.എഫ്.എക്സ്.- മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുകു ദാമോദര്‍, അസോസിയേറ്റ് ഡയറക്ടര്‍- ഹരീഷ് സി. പിള്ള, മോഷന്‍ പോസ്റ്റര്‍-ബിനോയ് സി. സൈമണ്‍- പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍ വി., പ്രൊഡക്ഷന്‍ മാനേജര്‍- നികേഷ് നാരായണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോഷ് കൈമള്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.
  Published by:Arun krishna
  First published: