• HOME
 • »
 • NEWS
 • »
 • film
 • »
 • 'അമ്മ'യ്ക്ക് കൊച്ചിയിൽ പുതിയ ആസ്ഥാനമന്ദിരം; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും

'അമ്മ'യ്ക്ക് കൊച്ചിയിൽ പുതിയ ആസ്ഥാനമന്ദിരം; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും

സംഘടനയുടെ യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. എറണാകുളം കലൂരാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിന് രാവിലെ പത്ത് മണിക്ക് അമ്മ പ്രസിഡന്റ് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ നൂറ് പേര്‍ക്കാവും പ്രവേശനം. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

  Also Read- Aaliya Kashyap | ഇത് ആലിയ കശ്യപ്; ഹോട്ട് ലുക്കിൽ സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ

  2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. സംഘടനയുടെ യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.

  1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് മുതിർന്ന നടനായിരുന്ന തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കം കുറിച്ചത്. അമ്മയുടെ ചുവട് പിടിച്ചാണ് പിന്നീട് പല സംസ്ഥാനങ്ങളിലും അഭിനേതാക്കളുടെ സംഘടനകൾക്ക് രൂപംനൽകിയത്.

  Also Read- പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ചിത്രം പോസ്റ്റ് ചെയ്ത് ഉണ്ണി മുകുന്ദൻ

  നിലവിൽ അമ്മയുടെ ഓഫീസ് തിരുവവന്തപുരത്താണ് പ്രവർത്തിക്കുന്നതെങ്കിലും സംഘടനയുടെ സുപ്രധാന മീറ്റിറ്റംഗികളെല്ലാം കൊച്ചിലാണ് നടക്കാറുള്ളത്. സംഘടനയ്ക്ക് പുതിയ ആസ്ഥാന മന്ദിരം വരുന്നതോടെ അമ്മയുടെ മീറ്റിംഗുകൾ ഇവിടെയായിരിക്കും ചേരുന്നത്. കലൂരിലെ ദേശാഭിമാനി റോഡിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാന ഓഫീസ് മന്ദിരത്തിന് 5 നിലകളാണുള്ളത്.

  2019 നവംബർ 20നാണ് മന്ദിരത്തിന്‍റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്. 2020 ഒക്ടോബരിൽ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരിക്കുകയായിരുന്നു. കൊവിഡ് ഭീതിയിലാണ് ചടങ്ങ് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചത്.

  മറ്റൊരു വാർത്ത-

  മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി


  വ്യാഴാഴ്ച്ച റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി. സെക്കൻ്റ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് മുതൽ മുടക്ക് തിരിച്ച് കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. സാമൂഹിക അകലം പാലിച്ച് ഇരിപ്പിടം ഒരുക്കുന്നതോടെ പിന്നെയും ടിക്കറ്റ് കളക്ഷൻ കുറയും. രണ്ടാഴ്ച കഴിയുമ്പോൾ സെക്കന്റ് ഷോ കൂടി അനുവദിക്കാം എന്നായിരുന്നു അനൗദ്യോഗിക ധാരണ. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇനി അത് ഉടനെ സാധിക്കില്ല. ചിത്രത്തിന് മുതൽ മുടക്ക് തിരിച്ച് പിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ റിലീസ് ചെയ്തിട്ട് കാര്യമില്ലെന്നാണ് നിർമ്മാതാക്കളുടെ തീരുമാനം. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫുമാണ് ദി പ്രീസ്റ്റിന്റെ നിർമ്മാതാക്കൾ. മമ്മൂട്ടിയും മഞ്ജു വാര്യരുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

  ഇപ്പോൾ പരീക്ഷക്കാലമായതും നിർമ്മാതാക്കളെ റിലീസിങ്ങിൽ നിന്ന് പിന്തിരിപ്പിച്ചു. രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞാൽ കൂടുതൽ കുടുംബ പ്രേക്ഷകർ എത്തുമെന്നാണ് പ്രതീക്ഷ. ദി പ്രീസ്റ്റ് കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന സിനിമയാണ്. ഇപ്പോൾ സിനിമ റിലീസ് ചെയ്യുന്നത് ബുദ്ധിയല്ലെന്ന് തിയേറ്റർ ഉടമകളും മുന്നറിയിപ്പ് നൽകിയെന്നാണ് സൂചന.

  Also Read- 'യന്തിരന്റെ കഥ മോഷ്‌ടിച്ചു'; സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

  മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വന്നിരുന്നു. സ്റ്റൈലിഷായി താടി വളർത്തിയ അതിമനോഹരമായ ലുക്കിലാണ് നടനെ കാണാനാകുന്നത്. മമ്മൂട്ടിയുടെ ഈ മാസ് ലുക്കാണ് പോസ്റ്ററിന്റെ ആകര്‍ഷണം. നിഖില വിമലും സാനിയ അയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമാണ് ദി പ്രീസ്റ്റ്. ജിസ് ജോയിയുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഫിന്‍ ടി. ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
  Published by:Rajesh V
  First published: