മലയാളി പ്രേക്ഷകര്‍ക്ക് വിഷു ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രിയ നടന്മാരായ മോഹന്‍ലാലും (Mohanlal) മമ്മൂട്ടിയും (Mammootty) ഫേസ്ബുക്കില്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇരുവരും ആശംസകളറിയിച്ചത്. നടന്‍ ജയറാമും ആശംസകളറിയിച്ചു
അതേസമയം വിഷു ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ ഇത്തവണ തിയേറ്ററുകളില്‍ പുതിയ മലയാളം റിലീസുകള്‍ ഒന്നുമില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. റംസാന്‍ നോമ്പ് കാലം കൂടി ആയതാണ് പുതിയ മലയാളം റിലീസുകള്‍ എത്താതിരിക്കാനുള്ള ഒരു കാരണം. അതേസമയം മൂന്ന് ഇതരഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തുകയാണ്. എസ് എസ് രാജമൗലിയുടെ തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍ ആണ് ഇക്കൂട്ടത്തില്‍ ആദ്യമെത്തിയത്.
മാര്‍ച്ച് 25 ന് തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം ഇന്ത്യന്‍ ചിത്രങ്ങള്‍ എക്കാലത്തും നേടുന്ന മൂന്നാമത്തെ സാമ്പത്തിക വിജയവുമാണ്. 1000 കോടി ക്ലബ്ബില്‍ ഇതിനകം ഇടം പിടിച്ചിട്ടുണ്ട് ചിത്രം.
വിഷുവിനോട് അടുത്ത ദിനങ്ങളില്‍ എത്തിയ മറ്റു രണ്ട് മറുഭാഷാ റിലീസുകള്‍ തമിഴില്‍ നിന്നും കന്നഡത്തില്‍ നിന്നുമാണ്. തമിഴില്‍ നിന്ന് വിജയ് നായകനായ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ബീസ്റ്റ്, കന്നഡത്തില്‍ നിന്ന് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് 2 എന്നിവയാണ് ഈ ചിത്രങ്ങള്‍. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയവയായിരുന്നു ഈ രണ്ട് ചിത്രങ്ങളും. എന്നാല്‍ രണ്ടു തരം അഭിപ്രായങ്ങളാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ബീസ്റ്റിന് സമ്മിശ്ര അഭിപ്രായങ്ങള്‍ ലഭിച്ചപ്പോള്‍ കെജിഎഫ് 2ന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മറ്റൊരു അത്ഭുതം സൃഷ്ടിക്കാന്‍ ഈ കന്നഡ ചിത്രത്തിന് കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
മാളിനെ രക്ഷിക്കാൻ വിജയ്; വ്യാജനിൽ നിന്ന് 'ബീസ്റ്റിനെ' ആര് രക്ഷിക്കും? റിലീസ് ദിവസം വ്യാജനും പുറത്ത്
ദളപതി വിജയ്‌യുടെ (Thalapathy Vijay) 'ബീസ്റ്റ്' (Beast) തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും (Pirated copy) പുറത്ത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് അനധികൃത വെബ്‌സൈറ്റുകളിൽ ചിത്രത്തിന്റെ വ്യാജപ്പതിപ്പും പുറത്തിറങ്ങിയത്.
തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് എന്നീ ഓൺലൈൻ ഗ്രൂപ്പുകളാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ ലഭ്യമാക്കിയത്. അതേസമയം, ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ആരും ഡൗൺലോഡ് ചെയ്ത് കാണരുതെന്ന അഭ്യർത്ഥനയുമായി വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
നെൽസന്റെ സംവിധാനത്തിൽ വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. നായികയായി പൂജ ഹെഗ്‌ഡെ എത്തുമ്പോൾ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വീരരാഘവന്‍ എന്ന മുന്‍ റോ ഏജന്‍റിന്‍റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ സിനിമകളിലെതിന് സമാനമായ ലുക്കില്‍ തന്നെയാണ് ബീസ്റ്റിലും വിജയ് എത്തുന്നത്. ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ നായകന്‍ വീരരാഘവന്‍ യാദൃശ്ചികമായി അകപ്പെടുന്നതും തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ അതിസാഹസികമായി നായകന്‍ മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.