• HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | സിനിമകള്‍ തിയേറ്ററില്‍ പോയി കാണണം, നിര്‍ണായക ഘട്ടത്തില്‍ പിന്തുണ വേണം; കുറിപ്പുമായി മോഹന്‍ലാല്‍

Mohanlal | സിനിമകള്‍ തിയേറ്ററില്‍ പോയി കാണണം, നിര്‍ണായക ഘട്ടത്തില്‍ പിന്തുണ വേണം; കുറിപ്പുമായി മോഹന്‍ലാല്‍

നല്ല സിനിമകൾക്കായി  കൈകോർക്കാമെന്നും സിനിമയുടെ മാജിക് തിയേറ്ററുകളില്‍ തന്നെ അനുഭവിച്ചറിയണമെന്നും മോഹൻലാൽ കുറിച്ചു.

  • Share this:
    സിനിമകൾ തീയേറ്ററുകളിൽ തന്നെ കാണണമെന്നും നിര്‍ണായക ഘട്ടത്തില്‍ സിനിമാ വ്യവസായത്തെ പിന്തുണയ്ക്കണമെന്നും  അഭ്യർഥിച്ച് നടൻ മോഹൻലാൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രേക്ഷകരോട് താരത്തിന്‍റെ അഭ്യർഥന.

    ഹൃദയമടക്കമുള്ള സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നുണ്ട്. തന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദ​ഗ്ദരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമയെന്ന നിലയില്‍ തങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ പ്രേക്ഷകരെ ആനന്ദിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു. തീയേറ്ററുകളിൽ പോയി സിനിമകൾ കാണുക, ആസ്വദിക്കുക.നല്ല സിനിമകൾക്കായി  കൈകോർക്കാമെന്നും സിനിമയുടെ മാജിക് തിയേറ്ററുകളില്‍ തന്നെ അനുഭവിച്ചറിയണമെന്നും മോഹൻലാൽ കുറിച്ചു.

    വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മികച്ച പ്രേക്ഷക പ്രശംസ നേടിയാണ് ഹൃദയം പ്രദര്‍ശനം തുടരുന്നത്.

    മോഹന്‍ലാലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

    സിനിമയുടെ മാജിക് തീയേറ്ററുകളിൽ തന്നെ അനുഭവിച്ചറിയണം..

    എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നമസ്കാരം.

    മഹാമാരിക്കിടയിലും നമ്മുടെ ന​ഗരങ്ങൾ ആശങ്കയുടെ നിയന്ത്രണങ്ങളിൽ നിന്ന് പതിയേ പുറത്ത് വരികയാണ്. കേരളത്തിലെ ന​ഗരങ്ങളെല്ലാം സി കാറ്റ​ഗറിയിൽ നിന്ന് മാറിയതോടെ തീയേറ്ററുകളും ജിമ്മുകളുമടക്കമുള്ള പൊതുഇടങ്ങൾ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതിൽ നിങ്ങൾക്കൊപ്പം എനിക്കും സന്തോഷമുണ്ട്. സമ്മർദ്ദങ്ങൾ എല്ലാത്തിനും അൽപം ഇടവേള നൽകി, തീയേറ്ററിൽ പോയി സിനിമ കാണാനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെ നിലയ്ക്ക് വലിയ സ്വാതന്ത്രൃമാണ്. അതിലേറെ സാന്ത്വനവും.

    സിനിമാക്കാരൻ എന്ന നിലയ്ക്ക് എന്നെ ഇഷ്ടപ്പെടുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ എല്ലാവരും സാധ്യമാവും വിധം തീയേറ്ററുകളിൽ പോയി സിനിമ കണ്ട് കലാകാരന്മാരെയും സാങ്കേതിക വിദ​ഗ്ദരെയും ഈ വ്യവസായത്തെ തന്നെയും ഈ നിർണായക ഘട്ടത്തിൽ പിന്തുണയ്ക്കണമെന്നാണ്.

    ഹൃദയമടക്കമുള്ള സിനിമകൾ നിങ്ങളെ ആനന്ദിപ്പിക്കാൻ തീയേറ്ററുകളിൽ തന്നെ റിലീസാകണമെന്ന നിർബന്ധത്തോടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്. എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദ​ഗ്ദരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

    തീയേറ്ററുകളിൽ പോയി സിനിമകൾ കാണുക ആസ്വദിക്കുക..നല്ല സിനിമകൾക്കായി നമുക്ക് കൈകോർക്കാം..


    Aaraattu release | 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ഈ മാസം തിയേറ്റർ റിലീസ്; തിയതി പ്രഖ്യാപിച്ചു


    മോഹൻലാൽ (Mohanlal), ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan) കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' (Neyyattinkara Gopante Aaraattu) ഈ മാസം തിയേറ്ററിലെത്തും. ഫെബ്രുവരി 18 ആണ് റിലീസ് തിയതി.

    കഴിഞ്ഞ ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

    പുലിമുരുകൻ പോലുള്ള ബ്ലോക്ക്ബസ്റ്ററുകളുടെ തിരക്കഥയും ട്വന്റി: 20, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളുടെ സഹ രചനയും നിർവഹിച്ച ഉദയ്കൃഷ്ണയാണ് തിരക്കഥ.
    Published by:Arun krishna
    First published: