• HOME
 • »
 • NEWS
 • »
 • film
 • »
 • Aaraattu |'തലയുടെ വിളയാട്ട് ' ; ആറാട്ട് തീം സോംഗ് പുറത്ത്

Aaraattu |'തലയുടെ വിളയാട്ട് ' ; ആറാട്ട് തീം സോംഗ് പുറത്ത്

ഒരു മുഴുനീള മാസ് എന്റര്‍ടെയ്നര്‍ ചിത്രമായിരിക്കും ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ എത്തുന്നത്.

 • Share this:
  ബി ഉണ്ണികൃഷ്ണന്‍ (B Unnikrishnan) സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ (Mohanlal) ചിത്രം ആറാട്ടിന്റെ തീം സോംഗ് (Aaraattu theme song) പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും ഫെജോയും ചേര്‍ന്നാണ്. രാഹുല്‍ രാജ് ആണ്  സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

  ഒരു മുഴുനീള മാസ് എന്റര്‍ടെയ്നര്‍ ചിത്രമായിരിക്കും ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ എത്തുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇത്.

  സംഗീതമാന്ത്രികന്‍ എ.ആര്‍. റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ബി കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

  കഴിഞ്ഞ ഒക്ടോബര്‍ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.

  പുലിമുരുകന്‍ പോലുള്ള ബ്ലോക്ക്ബസ്റ്ററുകളുടെ തിരക്കഥയും ട്വന്റി: 20, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളുടെ സഹ രചനയും നിര്‍വഹിച്ച ഉദയ്കൃഷ്ണയാണ് തിരക്കഥ.

  Also Read- Kaveri | കാവേരി ഇനി ക്യാമറയ്ക്കു പിന്നിൽ; സംവിധായികയാവുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി

  കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ചിത്രീകരണം ആരംഭിച്ച ആദ്യ ബിഗ് ബജറ്റ് മലയാളം ചിത്രമായ ആറാട്ട് 2020ല്‍ ഏകദേശം 20 കോടി രൂപ ബജറ്റിലാണ് നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട്.

  Also Read- Six points on Aaraattu | ആയിരം പേരുടെ ബയോ ബബിൾ; ആറാട്ട് കാണാൻ ആറ് കാരണങ്ങള്‍; ബി. ഉണ്ണികൃഷ്ണൻ

  മോഹന്‍ലാല്‍, ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, സായ് കുമാര്‍, ധ്രുവന്‍, സ്വാസിക, നെടുമുടി വേണു, നേഹ സക്സേന, വിജയരാഘവന്‍, രചന നാരായണന്‍കുട്ടി, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, രഞ്ജി പണിക്കര്‍, അലന്‍സിയര്‍ വെന്‍ ലക്ഷ്മി ലോപ്പസ്, സാധികാബ് ലക്ഷ്മി, സാധികാബ് ലോപ്പസ് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലുള്ളത്.

  Also Read- Rocketry: The Nambi Effect | 'റോക്കട്രി- ദി നമ്പി എഫക്ട്' റിലീസ് തിയതി പ്രഖ്യാപിച്ച് നായകന്‍ മാധവന്‍

  ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസറായി ജോലി ചെയ്യുന്ന സേതുലക്ഷ്മി എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് കന്നഡ നടി ശ്രദ്ധ ശ്രീനാഥ് എത്തുന്നത്. കോഹിനൂറിന് ശേഷം ശ്രദ്ധ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ആറാട്ട്.
  Published by:Jayashankar AV
  First published: