• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോഹൻലാൽ പ്രധാനമന്ത്രി; സൂര്യയുടെ കാപ്പാൻ ടീസർ

സൂര്യ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം ഇതിനോടകം തന്നെ ചർച്ചാവിഷയം ആയിരുന്നു

news18
Updated: April 14, 2019, 10:21 PM IST
മോഹൻലാൽ പ്രധാനമന്ത്രി; സൂര്യയുടെ കാപ്പാൻ ടീസർ
Mohanlal as Prime Minister
  • News18
  • Last Updated: April 14, 2019, 10:21 PM IST IST
  • Share this:
ചന്ദ്രകാന്ത് വർമ്മയെന്ന പ്രധാനമന്ത്രിയായി മിന്നി മോഹൻലാൽ, പല വേഷങ്ങളിൽ തിളങ്ങി സൂര്യ, തകർപ്പൻ ആക്ഷൻ രംഗങ്ങൾ- കെ.വി ആനന്ദ് ഒരുക്കിയ കാപ്പാൻ എന്ന ചിത്രത്തിന്‍റെ ടീസർ ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. സൂര്യ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം ഇതിനോടകം തന്നെ ചർച്ചാവിഷയം ആയിരുന്നു. വില്ലൻ എന്ന മലയാള ചിത്രത്തിന് ശേഷം സോൾട് ആൻഡ് പെപ്പർ ലുക്കിൽ ലാൽ എത്തുന്നുവെന്നത് മറ്റൊരു സവിശേഷതയാണ്. ഒരു മിനുട്ട് 30 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ അണിയറക്കാർക്കൊപ്പം പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയെന്ന കഥാപാത്രത്തിന്റെ സാൾട് ആൻഡ് പെപ്പർ ലുക്കിൽ താരം നിൽക്കുന്ന ചിത്രം സംവിധായകൻ കെ.വി. ആനന്ദ് ട്വിറ്റർ വഴി പങ്ക് വച്ചിരുന്നു. പ്രധാനമന്ത്രിയുടെ അംഗരക്ഷകനായാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്.

ജില്ലക്ക് ശേഷം ലാലിൻറെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും കാപ്പാനിലെ ചന്ദ്രകാന്ത് വർമ്മ. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ സയേഷയാണ് നായിക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
First published: April 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...