• HOME
  • »
  • NEWS
  • »
  • film
  • »
  • പുലിമുരുകൻ ക്ലാസിലും പുലി തന്നെ! ഗോ ടു യുവർ ക്ലാസസ്

പുലിമുരുകൻ ക്ലാസിലും പുലി തന്നെ! ഗോ ടു യുവർ ക്ലാസസ്

Mohanlal becomes teacher for 10th standard students in KITE Victers channel | പത്താം ക്ളാസുകാർക്കു വേണ്ടി അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ ക്ലാസ് നയിച്ച്‌ മോഹൻലാൽ

ക്ലാസ് എടുക്കുന്ന മോഹൻലാൽ

ക്ലാസ് എടുക്കുന്ന മോഹൻലാൽ

  • Share this:
    മാഷേ, ഉപ്പുമാവിന്റെ ഇംഗ്ലീഷ് എന്താ? 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' എന്ന ചിത്രത്തിലെ സോൾട്ട് മംഗോ ട്രീ ഡയലോഗ് ആർക്കും മറക്കാനാവില്ല. എന്നാൽ ഇന്ന് ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ പത്താം ക്ലാസിലെ കുട്ടികളുടെ മാഷായി മാറിയിരിക്കുന്നു മോഹൻലാൽ. കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലാണ് ലാലേട്ടൻ അധ്യാപകന്റെ റോളിലെത്തിയത്. 'പ്രോജെക്ട് ടൈഗർ' എന്ന പാഠഭാഗമാണ് മോഹൻലാൽ കൈകാര്യം ചെയ്തത്.

    മൃഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഈഗ, ലൈഫ് ഓഫ് പൈ, ഹാഥി മേരാ സാഥി, സിന്ദൂരച്ചെപ്പ്, നാഗിൻ തുടങ്ങിയ സിനിമകളെ പരാമർശിച്ചുകൊണ്ട് ലാൽ രസകരമായ ക്ലാസ് നയിച്ചു. ആനകൾക്കും പുലികൾക്കുമൊപ്പം പി. അനിൽ സംവിധാനം ചെയ്ത അടിവേരുകൾ എന്ന ചിത്രത്തിൽ അഭിനയിച്ച അനുഭവസമ്പത്തും ലാൽ വിവരിച്ചു.

    സിനിമാ ജീവിതത്തിൽ സ്കൂൾ, കോളേജ് അധ്യാപകനായി പലതവണ ലാൽ സ്ക്രീനിനു മുന്നിൽ എത്തിയിട്ടുണ്ട്. ആദ്യമായി അധ്യാപകന്റെ വേഷമണിഞ്ഞത് 1986ൽ പുറത്തിറങ്ങിയ 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' എന്ന ചിത്രത്തിലാണ്. 1987ൽ ചെപ്പ് സിനിമയിലെ കോളേജ് അധ്യാപകനും ശ്രദ്ധിക്കപ്പെട്ടു. കമലദളത്തിൽ നൃത്താധ്യാപകന്റെ റോളിലായിരുന്നു മോഹൻലാൽ. ക്‌ളാസിക്കൽ നൃത്തം മികച്ച രീതിയിൽ അഭിനയിച്ച് മോഹൻലാൽ കയ്യടി നേടുകയും ചെയ്തു. (മോഹൻലാലിൻറെ ക്ലാസ് ചുവടെ)



    'ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ' പുസ്തകത്താളിനപ്പുറം ലഭിക്കേണ്ട വിദ്യാഭ്യാസത്തിൽ പ്രാധാന്യം നൽകുന്ന മാഷായും മോഹൻലാൽ തിളങ്ങി. വടക്കുംനാഥനിൽ കോളേജ് പ്രിൻസിപ്പലായും, വെളിപാടിന്റെ പുസ്തകത്തിൽ വൈസ് പ്രിൻസിപ്പലായും വേഷമിട്ടു.

    നരൻ, പുലിമുരുകൻ സിനിമകളിൽ മൃഗങ്ങൾക്കൊപ്പമുള്ള വെല്ലുവിളി നിറഞ്ഞ രംഗങ്ങൾ ലാൽ അഭിനയിച്ചു ഫലിപ്പിക്കുകയായിരുന്നു. നരനിൽ മോഹൻലാലിൻറെ രംഗങ്ങൾ ചിത്രീകരിച്ച പുഴയിൽ ചീങ്കണ്ണി ഉണ്ടെന്ന വിവരം പോലും ഷൂട്ടിംഗ് പൂർത്തിയായ ശേഷമാണ് പലരും അറിഞ്ഞത്. 'ഒളിമ്പ്യൻ അന്തോണി ആദം' ചിത്രത്തിൽ മരമടി രംഗത്തിനിടെ പരിക്കേൽക്കുകയും ചെയ്തു. ഈ സിനിമയിൽ ഒരു സ്പോർട്സ് അധ്യാപകൻ കൂടിയായിട്ടായിരുന്നു മോഹൽലാലിന്റെ വരവ്.

    മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'റാം' ചിത്രീകരണം ആരംഭിക്കുകയും, 'മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം' റിലീസിന് തയാറെടുക്കുകയും ചെയ്ത നേരത്താണ് അപ്രതീക്ഷിതമായി ലോക്ക്ഡൗണും കോവിഡ് പ്രതിസന്ധിയും ഉടലെടുക്കുന്നത്. അടുത്തതായി ദൃശ്യം രണ്ടാം ഭാഗം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മോഹൻലാൽ-ജീത്തു ജോസഫ് ടീം.
    Published by:meera
    First published: