മലയാളത്തിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ മോഹന്‍ലാല്‍- ഭദ്രന്‍ ടീമിന്‍റെ ‘സ്ഫടികം’ വീണ്ടും എത്തുന്നു. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തുന്ന ചിത്രം 4കെ ഡോൾബി അറ്റ്‍മോസിൽ സാങ്കേതിക മികവോടെയാണ് ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നോടിയായി സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പഴയ സ്ഫടികത്തിലെ ദൃശ്യങ്ങള്‍ക്കൊപ്പം പുതുതായി ചിത്രീകരിച്ച രംഗങ്ങളും പുതിയ പതിപ്പില്‍ ഉണ്ടാകും.
ഇന്ത്യൻ സിനിമയിൽ തന്നെ പകരം വയ്ക്കാനില്ലാത്ത തീപ്പൊരി സിനിമയായ ‘സ്ഫടികം’ മലയാളസിനിമയിൽ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രവുമാണ്. ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ വീണ്ടും ജീവസ്സുറ്റ കഥാപാത്രങ്ങളായി 4കെ ദൃശ്യശ്രാവ്യമികവിൽ മുന്നിലെത്തുമ്പോൾ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം സിനിമയിലുണ്ടാകുമെന്നാണ് സംവിധായകന്‍ ഭദ്രന്‍റെ ഉറപ്പ്.
മാത്രമല്ല സിനിമയിലെ ചില രംഗങ്ങൾ റീ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ള ചില സർപ്രൈസ് എലമെന്‍റുകളും സിനിമയുടെ റീ റിലീസിനെ കൂടുതൽ ആകര്‍ഷകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.