ഇന്റർഫേസ് /വാർത്ത /Film / 'ഹലോ മോഹൻലാൽ ആണ്'; പൂക്കൊടിയിൻ കവർ ഗാനം ആലപിച്ച ഗായിക ബിനിതയെ നേരിട്ട് വിളിച്ച് മോഹൻലാൽ

'ഹലോ മോഹൻലാൽ ആണ്'; പൂക്കൊടിയിൻ കവർ ഗാനം ആലപിച്ച ഗായിക ബിനിതയെ നേരിട്ട് വിളിച്ച് മോഹൻലാൽ

Mohanlal_binitha

Mohanlal_binitha

‘ഹലോ, ഞാന്‍ മോഹന്‍ലാലാണ്. പൂക്കൊടിയിന്‍, കണ്ടു, കേട്ടു, It was amazing. ഗംഭീരമായി. ഈ സിനിമയും പാട്ടും എനിക്ക് വളരേ പ്രിയപ്പെട്ടതാണ്.so I thought I just share my happiness with you….’

  • Share this:

സംഗീത പ്രേമികളുടെ മനം കവർന്ന ഒരു കൂട്ടം ഗാനങ്ങൾ കാലത്തിന് അതീതമായി നിലനിൽക്കാറുണ്ട്. അത്തരം ഗാനങ്ങൾക്ക് കവർ പതിപ്പുകളുമായി പുതിയകാല ഗായകർ രംഗത്തെത്താറുമുണ്ട്. ഈ സോഷ്യൽ മീഡയ കാലത്ത് അത്തരം കവർ ഗാനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇപ്പോഴിതാ, മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇരുവർ എന്ന ചിത്രത്തിലെ പൂക്കൊടിയിൻ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ കവർ പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ഡോ. ബിനിത രഞ്ജിത്ത്. സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയ ബിനിതയുടെ ഗാനാപാപനത്തെ അഭിനന്ദിച്ച് നടൻ മോഹൻലാൽ നേരിട്ടു വിളിക്കുകയും ചെയ്തു. പ്രിയ നടൻ നേരിട്ട് വിളിച്ചതിന്‍റെ ആവേശത്തിലാണ് ഡോ. ബിനിത. ഈ അനുഭവം അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

ഡോ. ബിനിതയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

നമ്മുടെ ആഗ്രഹം ആത്മാര്‍ഥമാണെങ്കില്‍ പ്രപഞ്ചം മുഴുവന്‍ നമ്മുടെ ഒപ്പം ഉണ്ടാകും അത് സഫലമാക്കാന്‍. ഇത് ശരിവയ്ക്കുന്ന ഒന്ന് എന്റെ ജീവിതത്തിലും സംഭവിച്ചു. ചെറുപ്പത്തില്‍ ഓരോ മോഹന്‍ലാല്‍ സിനിമകളും കാണുമ്പൊ, സ്വപ്നങ്ങളില്‍ മാത്രം കേട്ടിരുന്ന ആ ശബ്ദം എന്നെ തേടി വന്നു.

‘ഹലോ, ഞാന്‍ മോഹന്‍ലാലാണ്. പൂക്കൊടിയിന്‍, കണ്ടു, കേട്ടു, It was amazing. ഗംഭീരമായി. ഈ സിനിമയും പാട്ടും എനിക്ക് വളരേ പ്രിയപ്പെട്ടതാണ്.so I thought I just share my happiness with you….’

നാം കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന നിമിഷങ്ങളില്‍ ജീവിക്കാന്‍ കഴിയുക എന്നത് വളരേ അപൂര്‍വ്വമായ ഭാഗ്യങ്ങളിലൊന്നാണ്. ഈ തിരക്കിനിടയില്‍ എന്നെ അഭിനന്ദിയ്ക്കാന്‍ കാണിച്ച ആ വലിയ മനസ്സിന് ഹൃദയത്തില്‍ നിന്ന് പ്രണാമം. ഇതെനിക്ക് തരുന്ന ഊര്‍ജ്ജം വാക്കുകളില്‍ കുറിക്കാനാവുന്നില്ല. നന്ദി, സ്‌നേഹം ലാലേട്ടാ….

ഡോ. ബിനിത ആലപിച്ച ഗാനം കാണാം...

' isDesktop="true" id="409755" youtubeid="5pY8RcJHXyk" category="film">

സിനിമയിൽ വൈരമുത്തുവിന്‍റെ വരികൾക്ക് ഏ ആർ റഹ്മാൻ സംഗീത പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സന്ധ്യയാണ്. കവർ സോങ് നിർമ്മാണവും മിക്സിങും മാസ്റ്ററിങ്ങും നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു ശിവൻ ആണ്. എഡിറ്റിങ് ഷിജോ തളിയച്ചിറയും ഗ്രാഫിക്സ് ഹരിദാസുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടും ഇരുവറിലെ 'നറുമുഗയെ... '; നൃത്തത്തെ പ്രണയിച്ച പെൺകുട്ടിയുടെ സ്വപ്നം

നറുമുഗയെ... നറുമുഗയെ... മണിരത്നത്തിന്റെ ഇരുവർ കണ്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ലെങ്കിലും ഈ പാട്ട് ഓർക്കുന്നവർ ഒരുപാട് ഉണ്ടാകും. മോഹൻലാലും ഐശ്വര്യ റായിയും തകർത്തഭിനയിച്ച സിനിമയിലെ ഗാനരംഗം. എന്നും അനുരാഗത്തിന്റെ ഈണമാണ് നറുമുഗയെ...

തമിഴക തലൈവരുടെ കഥകൾ പറഞ്ഞ ഇരുവരും നറുമുഗയെയും വെള്ളിത്തിരയിൽ ഹിറ്റായിട്ട് കാൽ നൂറ്റാണ്ടാവുന്നു. അപ്പോൾ ദാ വീണ്ടും വരികയാണ്, നറുമുഗയെ. കണ്ണൂർ സ്വദേശി നർത്തകി അർച്ചിത അനീഷാണ് കാലം മായ്ക്കാത്ത ഗാനത്തെയും ഈണത്തെയും പുനരാവിഷ്കരിച്ചിരിക്കുന്നത്. മഴത്തുള്ളിക്ക് ഭൂമിയോടുള്ള പ്രണയം പോലെ ഒരു പെൺകുട്ടിക്ക് നൃത്തത്തോടുള്ള പ്രണയമാണ്, നറുമുഗയെ ഈ ഡാൻസേഴ്‌സ് ഡ്രീം എന്ന ആൽബമായി പുറത്തു വന്നിരിക്കുന്നത്.

പാട്ടിനൊത്തുള്ള ചുവടുകളുമായി ആൽബം ഭംഗിയാക്കിയിരിക്കുകയാണ് അർച്ചിത. ഫ്രീ സ്റ്റൈൽ ശാസ്ത്രീയ നൃത്തമാണ് അർച്ചിത ചെയ്തിരിക്കുന്നത്. നാലു വർഷം എം ജി സർവകലാശാല കലാതിലകമായിരുന്നു. പതിവായി സ്റ്റേജ് പെർഫോമൻസ് നടത്തുന്ന തനിക്ക് വ്യത്യസ്ത അനുഭവമായിരുന്നു നറുമുഗയെ ആൽബം എന്ന് അർചിത പറയുന്നു. വെള്ളച്ചാട്ടവും പാറക്കെട്ടും നിറഞ്ഞ ലൊക്കേഷനിലെ നൃത്തവും ഷൂട്ടിങ്ങും വലിയൊരു വെല്ലുവിളി ആയിരുന്നു. ദിവസം മുഴുവനോളം വെള്ളത്തിൽ നിന്നാണ് ഷൂട്ട് ചെയ്തത്. വഴുക്കൽ ഉള്ളതിനാൽ പാറക്കൂട്ടത്തിൽ നിന്ന് വീണ് പോകാതിരിക്കാൻ പാകത്തിലുള്ള സ്റ്റെപ്പുകൾ ആണ് ചെയ്തത് - അർച്ചിത പറയുന്നു. എറണാകുളത്ത് വൈഖരി നൃത്ത വിദ്യാലയം നടത്തുകയാണ് അർച്ചിത.

തൊടുപുഴയ്ക്ക് അടുത്തുള്ള ആനച്ചാടിക്കുത്ത് വെള്ളച്ചാട്ടത്തിൽ ആയിരുന്നു ആൽബം ചിത്രീകരിച്ചത്. ദുർഘടമായ പ്രദേശം ആണിത്. തന്റെ ഒരു സ്വപ്നമായിരുന്നു ഈ കവർ സോങ് എന്ന് സംവിധായകൻ ബിനോയ് കോട്ടയ്ക്കൽ പറയുന്നു. നറുമുഗയെ എന്ന പാട്ട് തെരഞ്ഞെടുത്തത് തന്നെ വലിയൊരു വെല്ലുവിളി ആയിരുന്നു. മണിരത്നത്തിന്റെ സൂപ്പർ ഹിറ്റ് സിനിമ. സന്തോഷ് ശിവൻ പകർത്തിയ ദൃശ്യങ്ങൾ. ഇതിനെല്ലാം അപ്പുറം എ ആർ റഹ്മാൻ ഈണമിട്ട വരികൾ. പക്ഷെ സ്വപ്നമായതിനാൽ എല്ലാ പരിമിതികളെയും അതിജീവിച്ചു. എത്തിപ്പെടുന്നത് പോലും ബുദ്ധിമുട്ടുള്ള സ്ഥലം ആയിരുന്നു. അർചിതയുടെ നൃത്തവും ആൽബത്തിന്റെ മിഴിവ്‌ കൂട്ടി - ബിനോയ് പറയുന്നു.

ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയമായ ഇരുവരിൽ ഈ ഗാനം പാടിയിരിക്കുന്നത് ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയുമാണ്. ആൽബത്തിൽ സംഗീത വിജയനും ചിമ്മു ജയകുമാറുമാണ് വരികൾ ആലപിച്ചിരിക്കുന്നത്. സാജൻ കമൽ ആണ് കവർ വേർഷൻ ഒരുക്കിയത്. എ ആർ റഹ്‌മാനും മോഹൻലാലിനും ആണ് ആൽബം സമർപ്പിച്ചിരിക്കുന്നത്. നറുമുഗയെ എ ഡാൻസേഴ്‌സ് ഡ്രീം കഴിഞ്ഞ ദിവസം മഞ്ജു വാര്യരും രമ്യ നമ്പീശനും ചേർന്നു റിലീസ് ചെയ്തു.

First published:

Tags: A r rahman, Dr Binitha, Iruvar Film, Mohanlal