നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണൻ ഉണ്ട്; സ്ത്രീധനത്തിനെതിരെ മോഹൻലാൽ

  Mohanlal | നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണൻ ഉണ്ട്; സ്ത്രീധനത്തിനെതിരെ മോഹൻലാൽ

  Mohanlal campaigns against dowry with a clipping from new movie Aaraattu | പുതിയ ചിത്രത്തിലെ ഭാഗം പോസ്റ്റ് ചെയ്തുകൊണ്ട് സ്ത്രീധനത്തിനെതിരെ മോഹൻലാൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   'മക്കളേ നിങ്ങള് വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണൻ ഉണ്ട്'. കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്‌ഷ്യം സ്വയംപര്യാപ്തതയാണ് എന്ന് ഗോപണ്ണൻ. ഈ വാക്കുകൾ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തിന്റേതു മാത്രമല്ല, മോഹന്ലാലിന്റേതു കൂടിയാണ്. വിവാഹം എന്ന ജീവിതത്തിലെ പുതിയ തുടക്കം പെണ്ണിനെ മരണത്തിലേക്ക് തള്ളിവിടുന്ന കാഴ്ച നിറഞ്ഞ കേരളത്തിൽ സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ മോഹൻലാൽ പോസ്റ്റ് ചെയ്ത സന്ദേശമാണിത്.

   'സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ' എന്ന് മോഹൻലാൽ കുറിക്കുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന സിനിമയിലെ ശകലം ഉപയോഗിച്ചാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
   View this post on Instagram


   A post shared by Mohanlal (@mohanlal)


   'ആറാട്ട്' ഒക്ടോബർ 14ന്

   മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന സിനിമ ഒക്ടോബർ മാസം റിലീസ് ചെയ്യും. മോഹൻലാലിൻറെ മാസ്സ് ആക്ഷൻ ചിത്രം ഇതിനോടകം തന്നെ ആരാധകരിൽ വൻ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഒക്ടോബർ 14 ആണ് റിലീസ് തിയതി.

   പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ 'നെയ്യാറ്റിൻകര ഗോപൻ' എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. രാജാവിന്‍റെ മകനിലൂടെ പ്രസിദ്ധമായ ' മൈ ഫോൺ നമ്പർ ഈസ് '2255' എന്ന ഡയലോഗിലെ നമ്പറോടു കൂടിയ ഒരു ബെൻസ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്.നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക കാര്യത്തിനായി പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപൻ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്‍റെ പ്രമേയം.

   18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ബി. ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായെത്തുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്‍റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.

   Summary: Mohanlal has posted a video clipping from his yet-to-be-released movie 'Neyyattinkara Gopante Aaraattu' to create awareness on the ill-effects of dowry system and subsequent torture faced by brides. He has joined the campaign to dissuade giving and acceptance of dowry
   Published by:user_57
   First published:
   )}