നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Happy Birthday Mohanlal | പിറന്നാൾ ദിനത്തിൽ ആശുപത്രികൾക്ക് ഒന്നരക്കോടിയുടെ പദ്ധതിയുമായി മോഹൻലാൽ; താരത്തിന് ജന്മദിനാശംസയുമായി ചലച്ചിത്ര ലോകം

    Happy Birthday Mohanlal | പിറന്നാൾ ദിനത്തിൽ ആശുപത്രികൾക്ക് ഒന്നരക്കോടിയുടെ പദ്ധതിയുമായി മോഹൻലാൽ; താരത്തിന് ജന്മദിനാശംസയുമായി ചലച്ചിത്ര ലോകം

    The Who's Who in cinema world wishes Mohanlal on his birthday | കോവിഡ് പോരാട്ടത്തിൽ നാടിന് കൈത്താങ്ങായി മോഹൻലാൽ. പിറന്നാൾ ആശംസയുമായി മുഖ്യമന്ത്രിയും താരങ്ങളും

    മോഹൻലാൽ

    മോഹൻലാൽ

    • Share this:
      നാട് മുഴുവൻ കോവിഡ് രണ്ടാം തരംഗത്തിൽ ഉഴലുന്ന വേളയിൽ തന്റെ ജന്മദിനം ആഘോഷമാക്കാതെ നാടിനു കൈത്താങ്ങാവുകയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരിൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അത്യന്താപേക്ഷിതമായ വൈദ്യസഹായോപകരണങ്ങൾ മോഹൻലാൽ ആശുപത്രികൾക്ക് സംഭാവന ചെയ്‌തു.

      ഓക്സിജൻ സപ്പോർട്ട് ഉള്ള ഇരുനൂറില്പരം കിടക്കകൾ, പത്ത് ഐ.സി.യു. കിടക്കകൾ, മൊബൈൽ എക്സ്-റേ മെഷീനുകൾ തുടങ്ങിയവ ഫൌണ്ടേഷൻ സംഭാവന ചെയ്‌തു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ട്രയേജ് വാർഡ് ഉൾപ്പെടെയുള്ള രണ്ടു വാർഡുകളിൽ ഓക്സിജൻ പൈപ്പ്‌ലൈൻ ഏർപ്പെടുത്താനുള്ള സംവിധാനമൊരുക്കും.

      സർക്കാർ, സഹകരണ, സ്വകാര്യ മേഖലകളിലെ ആശുപത്രികളെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കേരള സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ എംപാനൽ ചെയ്ത ആശുപത്രികളാണിവ.

      ഒന്നരക്കോടിയുടെ പദ്ധതി നടപ്പാക്കുന്നത് ഇ.വൈ, ജി.ഡി.എസ്., യു.എസ്.ടി. തുടങ്ങിയവയുമായി സഹകരിച്ചാണ്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിലെ ആശുപത്രികൾക്ക് ഇതിന്റെ ഫലം ലഭിക്കും.

      സമാന സേവനം രാജ്യമെമ്പാടുമുള്ള മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതി ആലോചനയിലുണ്ട് എന്ന് മോഹൻലാൽ ഇത് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റിൽ പറയുന്നു.








      View this post on Instagram






      A post shared by Mohanlal (@mohanlal)






      മോഹൻലാലിന് പിറന്നാൾ ആശംസയുമായി മുഖ്യമന്ത്രി, താരങ്ങൾ

      മോഹൻലാലിന് പിറന്നാൾ ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ചലച്ചിത്ര താരങ്ങളും. മലയാളത്തിലെയും തെന്നിന്ത്യയിലെയും താരങ്ങൾ മോഹൻലാലിന് പിറന്നാൾ ആശംസയേകി. എന്നാൽ അദ്ദേഹം ചെന്നൈയിലെ വീട്ടിൽ ആഘോഷങ്ങളൊന്നുമില്ലാതെ ഈ ജന്മദിനം ചിലവിടുകയാണ്. സുഹൃത്ത് സമീർ ഹംസ മോഹൻലാലിനൊപ്പം മധുരം പങ്കിടുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു.


































































      View this post on Instagram






      A post shared by Anusree (@anusree_luv)









      പിറന്നാൾ ദിനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരുന്നു.
      Published by:user_57
      First published:
      )}