• HOME
 • »
 • NEWS
 • »
 • film
 • »
 • Barroz Promo Teaser | സംവിധായകന്റെ റോളില്‍ മോഹൻലാൽ; ‘ബറോസ്’ ടീസർ പുറത്ത്

Barroz Promo Teaser | സംവിധായകന്റെ റോളില്‍ മോഹൻലാൽ; ‘ബറോസ്’ ടീസർ പുറത്ത്

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് പുനരാരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

 • Last Updated :
 • Share this:
  പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാൽ (Mohanlal)  ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് 'ബാറോസ് (Barroz ). ഇപ്പോഴിതാ ബറോസി'ലെ പ്രൊമോ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് മോഹൻലാൽ.

  മോഹന്‍ലാലിന് ഒപ്പം സന്തോഷ് ശിവന്‍, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവരും ടീസറിലൂണ്ട്. ആക്ഷൻ പറഞ്ഞ് സ്ക്രീനിലെത്തുകയും പിന്നിട് കട്ട് പറഞ്ഞ് റീടേക്ക് പറയുന്ന മോഹൻലാലിനെ മോഹൻലാലിനെ ടീസറിൽ കാണാം.

  കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് പുനരാരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണിത്.

  ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു.

  ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി'ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹന്‍ലാല്‍ ചെയ്യും.  ഗോവയും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

  ‌Saudi Vellakka| കൗതുകമുണർത്തി തരുൺ മൂർത്തിയുടെ 'സൗദി വെള്ളക്ക' ഫസ്റ്റ് ലുക്ക് പോസ്റ്റർ

  തരുൺ മൂർത്തി (Tharun Moorthy) സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക'യുടെ (Saudi Vellakka) ഫസ്റ്റ് ലുക്ക് പോസ്റ്റർ (first look poster) പുറത്തിറങ്ങി. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദിപ് സേനനാണ് ചിത്രം നിർമിക്കുന്നത്. കൗതുകമുണർത്തുന്ന പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്.

  ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്. ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ, അനന്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

  ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്. എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ.

  Also Read- Salute| ദുൽഖർ സൽമാന്റെ 'സല്യൂട്ടി'നെ ആഘോഷമാക്കി ആരാധകർ; സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് ട്രോളുകൾ

  ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, ആർട്ട് സാബു വിതുര‌, മേക്കപ്പ് മനു മോഹൻ, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ,, സ്റ്റിൽസ് ഹരി തിരുമല, ഡിസൈൻസ് യെല്ലോ ടൂത്ത്, പി ആർ ഒ മഞ്ജു ഗോപിനാഥ്.

  കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
  Published by:Jayashankar AV
  First published: