Barroz | ഇനി കാത്തിരിപ്പിന്റെ നാളുകള്‍; ബറോസിന് പാക്കപ്പ് പറഞ്ഞ് സംവിധായകന് മോഹന്‍ലാല്‍
Barroz | ഇനി കാത്തിരിപ്പിന്റെ നാളുകള്‍; ബറോസിന് പാക്കപ്പ് പറഞ്ഞ് സംവിധായകന് മോഹന്‍ലാല്‍
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019ലാണ് പ്രഖ്യാപിച്ചത്.
Last Updated :
Share this:
നടന് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രഖ്യാപനം മുതല്‍ ചിത്രത്തെ കുറിച്ചുള്ള ഒരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഏറെ നാളത്തെ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ഒടുവില്‍ ചിത്രത്തിന് പാക്കപ്പ് പറഞ്ഞിരിക്കുകയാണ് സംവിധായകന് മോഹന്‍ലാല്‍. ലൊക്കേഷനില്‍ നിന്ന് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടീം ബറോസിനൊപ്പം ലൊക്കേഷനില്‍ നിന്ന് സൈന്‍ ഓഫ് പറയുന്നു..ഇനി കാത്തിരിപ്പിന്റെ നാളുകള്‍ എന്നാണ് മോഹന്‍ലാല്‍ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019ലാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം ഏറെ നാളുകളായി തടസ്സപ്പെട്ടിരുന്നു. ഗോവയിലെ ലോക്കെഷനില്‍ നിന്നുള്ള സംവിധായകന് മോഹന്‍ലാലിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള് റോഡ്സ് ലീഡ്സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. ജീത്തു ജോസഫിന്റെ ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസിന്റെ എലോൺ, വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ജീത്തു ജോസഫിന്റെ റാം എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങള്‍.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.