• HOME
 • »
 • NEWS
 • »
 • film
 • »
 • Mohanlal's Arattu | ആവേശം വിതറി മോഹൻലാൽ; 'ആറാട്ട്' സിനിമയിലെ ഗാനത്തിന്‍റെ ടീസർ പുറത്ത്

Mohanlal's Arattu | ആവേശം വിതറി മോഹൻലാൽ; 'ആറാട്ട്' സിനിമയിലെ ഗാനത്തിന്‍റെ ടീസർ പുറത്ത്

നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ

മോഹൻലാൽ

മോഹൻലാൽ

 • Share this:
  മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' (Arattu) എന്ന ചിത്രത്തിന്റെ ഒന്നാം കണ്ടം ഗാനത്തിന്റെ ടീസർ റിലീസായി. സൈന മൂവീസിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്.

  നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധന്യം നല്‍കുന്ന ചിത്രമായിരിക്കും ഇത്.

  ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്.

  കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഉദയകൃഷ്ണ തിരക്കഥ സംഭാഷണമെഴുതുന്നു. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് 'ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

  ഛായാഗ്രഹണം- വിജയ് ഉലകനാഥ്
  എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്

  ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യുംസ്- സ്‌റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, കലാസംവിധാനം- ഷാജി നടുവില്‍, മേക്കപ്പ്- ജിതേഷ് പൊയ്യ,

  Also Read- Mohanlal | സിനിമകള്‍ തിയേറ്ററില്‍ പോയി കാണണം, നിര്‍ണായക ഘട്ടത്തില്‍ പിന്തുണ വേണം; കുറിപ്പുമായി മോഹന്‍ലാല്‍

  സൗണ്ട് മിക്‌സിംഗ്- വിഷ്ണു സുജാതന്‍
  സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ.എസ്, കെ.സി. സിദ്ധാര്‍ഥന്‍.
  വി.എഫ്.എക്‌സ്. സൂപര്‍വൈസര്‍-ഗൗതം ചക്രവര്‍ത്തി
  വി.എഫ്.എക്‌സ്.- ഡിജിബ്രക്‌സ് സ്റ്റുഡിയോ
  സ്റ്റില്‍സ്-നവീന്‍ മുരളി
  ഡിസൈന്‍- കോളിന്‍സ് ലിയോഫിൽ

  Summary- The teaser release of the first look song of the movie 'Arattu' directed by B Unnikrishnan starring Mohanlal has been released. The teaser will be aired on Saina Movies. The entire title of the film is 'Neyyattinkara Gopante Aratt'. Mohanlal will play the role of 'Neyyattinkara Gopan' in 'Arattu'.
  Published by:Anuraj GR
  First published: