• HOME
  • »
  • NEWS
  • »
  • film
  • »
  • Aaraattu | 'ആറാടിയ സന്തോഷ്'; ആളേ വേണ്ടത്ര പിടിയില്ലെന്ന് തോന്നുന്നു; ലാലേട്ടനേക്കുറിച്ച് രണ്ട് ഗ്രന്ഥങ്ങളുടെ കർത്താവ്

Aaraattu | 'ആറാടിയ സന്തോഷ്'; ആളേ വേണ്ടത്ര പിടിയില്ലെന്ന് തോന്നുന്നു; ലാലേട്ടനേക്കുറിച്ച് രണ്ട് ഗ്രന്ഥങ്ങളുടെ കർത്താവ്

എല്ലാ സിനിമകളും കാണാറുന്നെണ്ടെന്നും ലാലേട്ടന്റെ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്നും മോഹൻലാലിനെ കുറിച്ച് ഒരു പുസ്തകം എഴുതിയതായും അഭിമുഖത്തിൽ പറയുന്നു.

  • Share this:
    മോഹൻലാല്‍ (Mohanlal) നായകനായി എത്തിയ 'ആറാട്ട്' (Aarattu) തിയേറ്ററുകളിൽ റിലീസായ ദിവസം സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ 'ലാലേട്ടൻ ആറാടുകയാണ്', 'ലാലേട്ടന്റെ ആറാട്ടാണ്' എന്ന് വളരെ ആവേശത്തോടെ പറയുന്ന 'മോഹൻലാൽ ആരാധകന്റെ' വീഡിയോ ആയിരുന്നു. ഈവീഡിയോ വൈറൽ ആയതോടെ ഇയാൾ സെലിബ്രിറ്റി ആയി മാറുകയായിരുന്നു. ഈ ആരാധകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ എല്ലാവരും ട്രോൾ വിഡിയോകളും മറ്റുമായി ഏറ്റെടുത്തതോടെ ഈ 'ആരാധകൻ' ആരാണെന്നറിയാൻ മലയാളികൾ സമൂഹ മാധ്യമങ്ങളിലും മറ്റും തിരക്കിയിരുന്നു. ഇയാൾ ആരെന്നും സിനിമയെ കുറിച്ചുള്ള പ്രതികരണത്തെയും കുറിച്ചുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ ചർച്ചയാവുന്നത്.

    സന്തോഷ് വർക്കി എന്നാണ് ഈ 'മോഹൻലാൽ ആരാധകന്റെ' പേര്. എൻജിനീയറായ സന്തോഷ് ഇപ്പോൾ എറണാകുളത്ത് ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. ഓർമവെച്ച കാല൦ മുതൽ മോഹൻലാലിൻറെ ആരാധകൻ ആണെന്നും എല്ലാ സിനിമകളും കാണാറുന്നെണ്ടെന്നും പറഞ്ഞ സന്തോഷ് ലാലേട്ടന്റെ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്നും മോഹൻലാലിനെ കുറിച്ച് ഒരു പുസ്തകം എഴുതിയതായും അഭിമുഖത്തിൽ പറയുന്നു. ആറാട്ടിനെ കുറിച്ച് പറഞ്ഞ അഭിപ്രായത്തെ കുറിച്ചും സന്തോഷ് അഭിമുഖത്തിൽ പറയുന്നു.

    ‘ഞാൻ ജനിച്ച വർഷമാണ് മോഹൻലാൽ സൂപ്പർ സ്റ്റാർ ആയത്. നാലു വയസ്സ് മുതൽ മോഹൻലാൽ ആരാധകനാണ്. എന്റെ മനസ്സിൽ തോന്നിയതാണ് ഞാൻ അന്ന് പറഞ്ഞത്. എല്ലാ സിനിമകളും കാണാറുണ്ടെങ്കിലും മോഹൻലാൽ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് മാത്രം. മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഒന്നും തന്നെ ഇല്ല. വളരെ നിഷ്കളങ്കമായ അഭിപ്രായമാണ് ഞാൻ ആറാട്ടിനെ കുറിച്ച് പറഞ്ഞത്. മദ്യപിച്ചിട്ടൊന്നുമല്ല സിനിമ കാണാൻ പോയത്. മോഹൻലാലിന്റെ രാഷ്ട്രീയ നിലപാടുകൾ കാരണം കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെ ഇപ്പോൾ ചില വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.’– സന്തോഷ് വീഡിയോയിൽ പറയുന്നു.

    ‘സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും എല്ലാം വന്ന ട്രോളുകൾ കണ്ടിരുന്നു. തമാശ രീതിയിൽ മാത്രമാണ് അവയെ സ്വീകരിച്ചത്. സർഗാത്മകമായ കാര്യമല്ലേ, പലതും വളരെ നന്നായിട്ടുണ്ട്.' - സന്തോഷ് കൂട്ടിച്ചേർത്തു.

    'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് തിരക്കഥ. നെയ്യാറ്റിന്‍കര ഗോപൻ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്.  കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.
    നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
    Published by:Naveen
    First published: