കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദൃശ്യം 2 ചോർന്നു. സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ തന്നെ ടെലിഗ്രാമിൽ സിനിമയുടെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്യുകയായിരുന്നു. എന്നാൽ സിനിമ ചോർന്നതിനെ കുറിച്ച് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം നേരിട്ട് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത് ഇതാദ്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.
Also Read-
Drishyam 2 Review | രാജാക്കാട് സ്റ്റേഷനിലെ ആ രഹസ്യം പുറത്തായി; ജോർജുകുട്ടി കുടുങ്ങി; കാണികളെ നടുക്കി ദൃശ്യം 2ദൃശ്യം ഒന്നാം ഭാഗത്തെ പോലെ മികച്ച പ്രതികരണങ്ങളാണ് ദൃശ്യം 2നും ലഭിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച ദൃശ്യം 2-ലെ ജോർജ് കുട്ടി എന്ന കഥാപാത്രം മലയാളത്തിലെ ഏറ്റവും മികച്ചതെന്ന് സിനിമ കണ്ടശേഷം നടനും സംവിധായകനുമായ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ചിത്രത്തിന്‍റെ പ്രത്യേക ഷോ കണ്ടതായി പൃഥ്വിരാജ് ഫേസ്ബുക്ക് പറഞ്ഞു. എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെയല്ല, ദൃശ്യം 2-ലെ സംഭവങ്ങളെന്നും, ആരെയും ആശ്ചര്യപ്പെടുത്തുമെന്നും പൃഥ്വിരാജ് കുറിച്ചു.
Also Read-
Mohanlal Drishyam 2 | 'ജോർജ് കുട്ടി മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രം'; ദൃശ്യം 2 കണ്ട പൃഥ്വിരാജ്''മലയാളത്തിൽ ഏറെ ചർച്ചയായ ഒരു കൾട്ട് സിനിമയുടെ രണ്ടാം ഭാഗം എടുക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്. വ്യവസായത്തിന്റെ മുഴുവൻ രീതികളെയും മാറ്റിമറിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. അതിന്‍റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ സമ്മർദ്ദം വളരെ വലുതായിരിക്കും. എനിക്ക് അതേക്കുറിച്ച് നല്ലതുപോലെ അറിയാം. എന്നാൽ ജീതു എത്ര മഹത്തരമായാണ് അത് നിർവ്വഹിച്ചിരിക്കുന്നത്!-''- പൃഥ്വിരാജ് കുറിച്ചു.
ആറു വർഷങ്ങൾക്കു ശേഷം ജോർജ് കുട്ടിയെ നിങ്ങൾ എവിടേക്കാണ് കൊണ്ടുപോയത്? ജോർജ് കുട്ടി മെനഞ്ഞെടുത്ത അവിശ്വസനീയവും സാങ്കൽപികവുമായ കഥയിൽ നിങ്ങൾ എന്തെങ്കിലും മയപ്പെടുത്തൽ വരുത്തിയോ? ഇത്രയും കാലമായപ്പോഴേക്കും അയാൾക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അതോ അയാൾ കൂടുതൽ ട്രിക്ക് പുറത്തെടുക്കുന്നുണ്ടോ? സമയവും നിയമവും ജോർജ് കുട്ടിയെ പിടിക്കുന്നുണ്ടോ? ഇതേക്കുറിച്ചൊക്കെ നിങ്ങൾക്ക് ഇതിനകം അറിയാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ.. നിങ്ങളെ ശരിക്കും അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് ദൃശ്യം 2-ൽ ഉള്ളത്- പൃഥ്വി കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.