• HOME
 • »
 • NEWS
 • »
 • film
 • »
 • മോഹൻലാൽ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ഒക്ടോബറില്‍ ഇല്ല; വാര്‍ത്തകള്‍ തള്ളി സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ

മോഹൻലാൽ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' ഒക്ടോബറില്‍ ഇല്ല; വാര്‍ത്തകള്‍ തള്ളി സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ

ചിത്രത്തിന്റെ റിലിസ്‌ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി.

ആറാട്ട്

ആറാട്ട്

 • Last Updated :
 • Share this:
  തിരുവനന്തപുരം: മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പിന്നാലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ ഒക്ടോബറിൽ റീലിസ് ചെയ്യുമെന്ന പ്രചാരണവും ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ ഇത്തരം വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

  നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടെന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്ത തള്ളിയിരിക്കുകയാണ് ബി ഉണ്ണികൃഷ്‍ണൻ. 'ആറാട്ട്‌' ഒക്ടോബറിൽ റിലിസ്‌ ചെയ്യുന്നു എന്ന വാർത്ത തെറ്റാണ്‌. ചിത്രത്തിന്റെ റിലിസ്‌ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. നെയ്യാറ്റിൻകര ഗോപാന്റെ ആറാട്ടെന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.  പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഉദയ് കൃഷ്‍ണയുടെ തിരക്കഥയില്‍ മോഹൻലാല്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്ന ഉദയകൃഷ്‍ണ പറയുന്നത്.

  തീയറ്റർ തുറന്നാൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാകാൻ സ്റ്റാർ

  കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സംസ്ഥാനത്തെ സിനിമാ തീയറ്ററുകളാകെ അടഞ്ഞുകിടക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ സാവധാനത്തിലാണെങ്കിലും ഇളവുകൾ വരുത്തുകയാണ് സർക്കാർ. അതുകൊണ്ട് തന്നെ സിനിമാ പ്രവർത്തകരും പ്രേക്ഷകരുമാകെ പ്രതീക്ഷയിലാണ്. കഴിഞ്ഞദിവസം നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം സിനിമാ പ്രേക്ഷകരെ ആകെ ആവേശം കൊള്ളിക്കുന്ന പ്രതികരണവുമായി സാംസ്കാരികമന്ത്രി സജി ചെറിയാൻ വന്നിരുന്നു. ഒക്ടോബറോട് കൂടി തീയറ്റർ തുറക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

  തീയറ്റർ ഒക്ടോബറിൽ തുറന്നാൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാകാൻ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്- ജോജു ജോർജ് ചിത്രമായ സ്റ്റാർ. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂ നിർമ്മിച്ച് ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷീലു എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു.

  പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന സ്റ്റാറിന്റെ തിരക്കഥ സുവിൻ എസ് സോമശേഖരനാണ്. ഷീ ടാക്സി, പുതിയ നിയമം, സോളോ, കനൽ, പുത്തൻ പണം, ശുഭരാത്രി, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അബാം നിർമ്മിക്കുന്ന ചിത്രത്തിൽ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

  എം ജയചന്ദ്രനും രഞ്ജിൻ രാജും സംഗീത സംവിധാനം ചെയ്തിരിക്കുന്ന സ്റ്റാറിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് വില്യം ഫ്രാൻസിസ് ആണ്. തരുൺ ഭാസ്കരൻ ക്യാമറയും ലാൽകൃഷ്ണൻ എസ് അച്യുതം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറും ഫിനാൻസ് കൺട്രോളർ ആയി അമീർ കൊച്ചിനും ചിത്രത്തിലുണ്ട്. മീഡിയ മാർക്കറ്റിങ് അരുൺ പൂക്കാടൻ.
  ക്ളീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.
  Published by:Rajesh V
  First published: