HOME » NEWS » Film » MOHANLAL GIVES A SURPRISE PHONE CALL TO SREEHARI WHO HAD TO UNDERGO SURGERY FOR THE 16TH TIME

Mohanlal | 16-ാമത്തെ ശസ്ത്രക്രിയക്ക് മുൻപ് ശ്രീഹരിക്ക് മോഹൻലാലിനെ കാണണം; ഫോൺ കോളുമായി മോഹൻലാൽ

Mohanlal gives a surprise phone call to Sreehari, who had to undergo surgery for the 16th time | മോഹൻലാലിനെ കാണണം എന്ന് ആഗ്രഹിച്ച ശ്രീഹരിക്ക് സർപ്രൈസ് ഫോൺ കോൾ നൽകി ലാലേട്ടൻ

News18 Malayalam | news18-malayalam
Updated: June 14, 2021, 10:36 AM IST
Mohanlal | 16-ാമത്തെ ശസ്ത്രക്രിയക്ക് മുൻപ് ശ്രീഹരിക്ക് മോഹൻലാലിനെ കാണണം; ഫോൺ കോളുമായി മോഹൻലാൽ
മോഹൻലാൽ
  • Share this:
മോഹൻലാലിനെ ഒരുനോക്ക് കാണണം, തന്റെ 16-ാമത് ശസ്ത്രക്രിയക്ക് മുന്നേ ശ്രീഹരിയുടെ ആഗ്രഹമാണത്. നിരണം സ്വദേശിയായ ഏഴാം ക്‌ളാസ്സുകാരന്റെ ആഗ്രഹം അറിഞ്ഞ ലാലേട്ടൻ പിന്നീട് വൈകിയില്ല. തീർത്തും അപ്രതീക്ഷിതമായ ഒരു ഫോൺ കോളിലൂടെ ശ്രീഹരിക്ക് അവൻ സ്വപ്നം കണ്ടതിനടുത്തോളമെത്തി ലാലേട്ടൻ.

ഫോൺ കോളിന്റെ മറുതലയ്ക്കൽ മോഹൻലാലിൻറെ ശബ്ദം കേട്ടതും ശ്രീഹരിയുടെ അമ്മയ്ക്ക് അത്ഭുതം. എന്ത് പറയണം എന്നറിയില്ല. ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അവന്റെയമ്മ. പക്ഷെ കോവിഡ് കാലമായതിനാൽ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച് മോഹൻലാൽ വിശദമാക്കി. എങ്കിൽ ഒരു വീഡിയോ കോൾ എങ്കിലും നടക്കുമോ എന്നായി. ഇപ്പോൾ താൻ ചികിത്സയിൽ തുടരുന്നതിനാൽ, കൃത്യമായ സമയം കണ്ടെത്തി നടത്താം എന്നായി മോഹൻലാൽ.

ശ്രീഹരി ഏഴാം ക്‌ളാസ്സുകാരൻ ആണെങ്കിലും അവന് ഒരു എൽ.കെ.ജി.ക്കാരന്റെ പോലും അവസ്ഥയല്ല എന്ന് അമ്മ സങ്കടത്തോട് കൂടി പറയുന്നു. മറ്റു കുട്ടികളെ പോലെ സ്കൂളിൽ പോകാൻ കഴിയില്ല. നിരണം കേന്ദ്രീകരിച്ച ഒരു കൂട്ടായ്മയുടെ ഫേസ്ബുക് പേജിലാണ് ശ്രീഹരിയുടെ ആഗ്രഹത്തെക്കുറിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ബ്ലാഡ്ഡറിൽ അണുബാധയുണ്ടായതിനെ തുടർന്ന് അതിന്റെ ശസ്ത്രക്രിയക്ക് വിധേയമാകണം. ബ്ലാഡറിൽ ഉണ്ടാവുന്ന പ്രയാസങ്ങൾ ശരീരത്തെയും ബാധിക്കുന്നു.

ശ്രീഹരി സംസാരിക്കും. പക്ഷെ അതിന് അവന്റേതായ ഒരു രീതിയുണ്ട്. പെട്ടെന്ന് മോഹൻലാലിൻറെ ശബ്ദം കേട്ട സന്തോഷത്തിൽ ശ്രീഹരി ആകെ എക്സൈറ്റഡ് ആയി എന്ന് അവന്റെയമ്മ. അതുകൊണ്ടു തന്നെ അധികം കാര്യങ്ങളൊന്നും ശ്രീഹരിക്ക് പറയാനുണ്ടായിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞാലും കുട്ടിക്ക് ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്.

ഭർത്താവുപേക്ഷിച്ച് പോയ കുടുംബമായതിനാൽ, തന്റെ മക്കളെയും കൂട്ടി ഭാവി എങ്ങനെ എന്ന ആശങ്കയിലാണ് ശ്രീഹരിയുടെ അമ്മയുടെ ജീവിതം. ലോക്ക്ഡൗണിനിടെ പോലും പല പ്രാവശ്യം ശ്രീഹരിക്ക് ആശുപത്രിയിൽ പോകേണ്ടി വന്നതായി അമ്മ പറയുന്നു.

മോഹൻലാൽ സംസാരിച്ച വിവരം മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറായ ബാദുഷയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. "കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തു. ഉടൻ തന്നെ ശ്രീഹരിക്ക് ലാലേട്ടൻ്റെ വിളിയെത്തി. അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തിൽ ഭേദമാവട്ടെ. ലാലേട്ടൻ്റെ ഈ കരുതലിനു നന്ദി," ബാദുഷ കുറിച്ചു.








View this post on Instagram






A post shared by Badusha NM NM (@badushanm)






Summary: Mohanlal gives a surprise call to Sreehari, a boy from Niranam, who was awaiting his 16th surgery. He is facing various ailments due to an infection in urinary bladder
Published by: user_57
First published: June 14, 2021, 10:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories