HOME » NEWS » Film » MOHANLAL GREETS ON DOCTORS DAY

'ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും'; ഡോക്ടേഴ്സ് ദിനത്തിൽ ആശംസകളുമായി മോഹൻലാൽ

'ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും' എന്ന് അവരെക്കുറിച്ച് പലപ്പോഴും നമ്മൾ പറയാറുണ്ടെന്നും പക്ഷേ, അവരും മനുഷ്യരാണെന്ന കാര്യം മറക്കരുതെന്നും മോഹൻലാൽ പറഞ്ഞു.

News18 Malayalam | news18
Updated: July 1, 2021, 3:53 PM IST
'ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും'; ഡോക്ടേഴ്സ് ദിനത്തിൽ ആശംസകളുമായി മോഹൻലാൽ
മോഹൻലാൽ
  • News18
  • Last Updated: July 1, 2021, 3:53 PM IST
  • Share this:
എല്ലാ വർഷവും ജൂലൈ ഒന്നാം തീയതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡോക്ടർമാരുടെ ദിനമായി ആചരിച്ചു വരികയാണ്. ഇത്തവണത്തെ ഡോക്ടർമാരുടെ ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് നടൻ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് നടൻ മോഹൻലാൽ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

ഈ മഹാമാരിക്കാലത്ത് നാടിന്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാർ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്നിക്കുന്നവരാണ് ഡോക്ടർമാർ എന്നും അവർ കുറിപ്പടികളിൽ ചുരുക്കിയെഴുതുന്നത്, ചുരുക്കി വിവരിക്കാനാവാത്ത നമ്മുടെ പ്രതീക്ഷകളാണെന്നും മോഹൻലാൽ പറഞ്ഞു.

ജുഡിഷ്യല്‍ കമ്മീഷന്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

'ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും' എന്ന് അവരെക്കുറിച്ച് പലപ്പോഴും നമ്മൾ പറയാറുണ്ടെന്നും പക്ഷേ, അവരും മനുഷ്യരാണെന്ന കാര്യം മറക്കരുതെന്നും മോഹൻലാൽ പറഞ്ഞു. അതുകൊണ്ട് ഒരു കാരണവശാലും ഒരു സാഹചര്യത്തിലും നമ്മുടെ ഡോക്ടർമാർക്ക് എതിരെ പ്രകോപനം കൈക്കൊള്ളാതിരിക്കുക.



മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'ഈ മഹാമാരിക്കാലത്ത് നാടിന്റെ രക്ഷക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാർ. അവർ ജനങ്ങളുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്നിക്കുന്നവരാണ്. അമൂല്യമായ അറിവുകൾകൊണ്ട്, അസുഖങ്ങൾ ഭേദമാക്കുന്നവരാണ്. അവർ കുറിപ്പടികളിൽ ചുരുക്കിയെഴുതുന്നത്, ചുരുക്കി വിവരിക്കാനാവാത്ത നമ്മുടെ പ്രതീക്ഷകളാണ്,ആശ്വാസങ്ങളാണ്, നമ്മുടെ ഭാവി തന്നെയാണ്. 'ഒന്ന് കണ്ടാൽ തന്നെ പാതി അസുഖം മാറും' എന്ന് അവരെക്കുറിച്ച് പലപ്പോഴും നമ്മൾ പറയാറുണ്ട്. പക്ഷേ,ഒരു കാര്യം മറക്കരുത്, അവരും മനുഷ്യരാണ്. അതുകൊണ്ട്, ഒരു കാരണവശാലും, ഒരു സാഹചര്യത്തിലും നമ്മുടെ ഡോക്ടർമാർക്കെതിരെ പ്രകോപനം കൈക്കൊള്ളാതിരിക്കുക. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ഇന്ന് ഈ ഡോക്ടേഴ്സ് ഡേയില്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ട ഡോക്ടർമാരെ ഓർക്കാം. അവരെ മനസ്സിലാക്കാം. നന്ദിയോടെ അവരുടെ സേവനങ്ങളെ വിലമതിക്കാം.' - സ്നേഹപൂർവ്വം മോഹൻലാൽ.

മുട്ടയുടെ വിലയെ ചൊല്ലി തർക്കം; ബീഹാറിൽ കടയുടമയെയും കുടുംബത്തെയും കയ്യേറ്റം ചെയ്തു

എല്ലാ വര്‍ഷവും ജൂലൈ 1 ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) ദേശീയ ഡോക്ടര്‍മാരുടെ ദിനമായി ആചരിച്ചുപോരുന്നു. മുന്‍ ബംഗാള്‍ മുഖ്യ മന്ത്രിയായിരുന്ന ഡോ. ബിധന്‍ ചന്ദ്ര റോയിയുടെ ജന്മ ദിനവും ചരമ ദിനവും ആണ് ഇന്ത്യയില്‍ ഡോക്ടര്‍മാരുടെ ദിനമായി ആചരിക്കുന്നുത്. തങ്ങളുടെ ജീവിതം അപായപ്പെടുത്തി മറ്റുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി മുന്നിട്ടിറങ്ങി വരുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുക എന്നതുകൂടി ഈ ദിനാചരണം വഴി ലക്ഷ്യമിടുന്നു.
Published by: Joys Joy
First published: July 1, 2021, 3:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories