• HOME
 • »
 • NEWS
 • »
 • film
 • »
 • Mohanlal | ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് കേൾക്കണോ? എങ്കിൽ മോഹൻലാൽ പറയുന്നതുപോലെ ചെയ്യൂ

Mohanlal | ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് കേൾക്കണോ? എങ്കിൽ മോഹൻലാൽ പറയുന്നതുപോലെ ചെയ്യൂ

കോവിഡ് കാലം ആരംഭിച്ചത് മുതൽ സഹായഹസ്തവുമായി മോഹൻലാൽ കേരളജനതയ്‌ക്കൊപ്പമുണ്ട്

മോഹൻലാൽ

മോഹൻലാൽ

 • Last Updated :
 • Share this:
  നാളെയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ ലോകമാകെ പകച്ചു നിൽക്കുന്ന കാഴ്ചയിലൂടെയാണ് ഇന്ന് നമ്മൾ കടന്നു പോകുന്നത്. കോവിഡ് മഹാമാരിക്ക് മുന്നിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് വീഴുന്ന ജീവിതങ്ങൾ ദിവസേനയുള്ള കാഴ്ചയായി മാറുന്നു. കൊടിയ രോഗം വിതച്ച വിപത്ത് ലോകമെമ്പാടും സമസ്തമേഖലയെയും പിടിച്ചുകുലുക്കി അടിയറവുപറയാതെ നീങ്ങുമ്പോൾ അതിനെ പിടിച്ചുകെട്ടുക എന്ന വെല്ലുവിളിക്ക് മുൻപിൽ സകലരും പകച്ചു നിൽക്കുന്നു.

  ഈ ദുരന്ത മുഖത്ത് നമുക്ക് വേണ്ടത് ജാഗ്രതയാണ് എന്ന ഓർമ്മപ്പെടുത്തൽ നടത്തുകയാണ് മോഹൻലാൽ. മോഹൻലാലിൻറെ പ്രശസ്തമായ മീമിലൂടെയാണ് ഈ സന്ദേശം അദ്ദേഹം ജനങ്ങളുടെ മധ്യത്തിൽ എത്തിക്കുന്നത്.

  'അകത്ത് സുരക്ഷിതമായിരുന്നാൽ ഐശ്വര്യത്തിന്റെ സൈറൺ കേൾക്കാം' എന്നാണ് വിജയനും ദാസനും എന്ന പ്രശസ്ത മീമിലെ സന്ദേശം.

  കോവിഡ് കാലം ആരംഭിച്ചത് മുതൽ സഹായഹസ്തവുമായി മോഹൻലാൽ കേരളജനതയ്‌ക്കൊപ്പമുണ്ട്. കോവിഡ് 19ന് എതിരായ പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ അമ്പതുലക്ഷം രൂപയാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  2020 മാർച്ച് മാസത്തിൽ അദ്ദേഹം കോവിഡിനെതിരെ പോരാടാൻ ജനങ്ങളെ നയിക്കുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ആദരമർപ്പിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു.  മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ....... അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്!

  നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്.

  പക്ഷേ,
  നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു....

  അരുത്..
  അവരും നമ്മെ പോലെ മനുഷ്യരാണ്...
  അവർക്കും ഒരു കുടുംബമുണ്ട്.
  അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ...

  ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു....

  വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു.... എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിട്ടു....

  #StayHome #SocialDistancing #Covid19

  ഇതായിരുന്നു ആ കുറിപ്പ്. അദ്ദേഹം കോവിഡ് വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു.

  Summary: Actor Mohanlal comes up with a Facebook post to create awareness during the testing times of Covid surge in Kerala. He is reminding people in Kerala on the importance of staying in their own homes in this period
  Published by:user_57
  First published: