• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

നിങ്ങളുടെ ഇടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട; കാലം തീരുമാനിച്ചാല്‍ അരനിമിഷം പോലും അരങ്ങില്‍ ഉണ്ടാകില്ല; വിമര്‍ശകര്‍ക്ക് ലാലേട്ടന്റെ കിടിലം മറുപടി


Updated: August 9, 2018, 2:46 PM IST
നിങ്ങളുടെ ഇടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട; കാലം തീരുമാനിച്ചാല്‍ അരനിമിഷം പോലും അരങ്ങില്‍ ഉണ്ടാകില്ല; വിമര്‍ശകര്‍ക്ക് ലാലേട്ടന്റെ കിടിലം മറുപടി

Updated: August 9, 2018, 2:46 PM IST
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് മോഹന്‍ലാല്‍. മുഖ്യാതിഥി ആകുന്നതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളെ കുറിച്ച് പരാമര്‍ശിച്ചില്ലെങ്കിലും ഏറെ വൈകാരികമായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം. വിമര്‍ശകര്‍ക്കൊക്കെയുള്ള മറുപടി കവ്യാത്മകമായ ആ പ്രസംഗ്തതിലുണ്ടായിരുന്നു.

പ്രസംഗം ഇങ്ങനെ:

'സിനിമാക്കാരുടെ പ്രയത്‌നത്തിന് കിട്ടുന്ന ആദരവാണ് പുരസ്‌കാരങ്ങള്‍. എന്റെ പ്രിയപ്പെട്ട മണ്ണിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഞാന്‍ പഠിച്ച് കളിച്ചു നടന്ന മണ്ണാണിത്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ഈ നഗരത്തിലാണ്. അച്ഛന്റെയും ജേഷ്ഠന്റെയും അമ്മയുടെയും എനിക്ക് എല്ലാമല്ലാമായ സുഹൃത്തുക്കളുടെയും നഗരം.

എന്റെ അച്ഛന്‍ ഓഫീസ് ഫയലുകളുമായി ഒരായുഷ്‌കാലം നടന്നത് ഈ നഗരത്തിന്റെ വഴികളിലൂടെയാണ്. ഒടുവില്‍ എന്റെ അച്ഛനും സഹോദരനും ഞങ്ങളെ പിരിഞ്ഞ് പഞ്ചഭൂതങ്ങളില്‍ ലയിച്ചതും ഈ നഗരത്തില്‍ തന്നെ. എന്റെ വിവാഹം നടന്നത് ഈ മണ്ണിലാണ്. എന്റെ മക്കള്‍ക്ക് മലയാളത്തിന്റെ മൊഴിയും കാറ്റും മഴയും നല്‍കിയത് ഇവിടെ നിന്നാണ്. ഒരുനാള്‍ അപ്രതീക്ഷിതമായി എന്റെ മുഖത്ത് ക്ലാപ് ബോര്‍ഡ് വച്ചതും ഈ നഗരത്തിലാണ്. അന്ന് തേച്ചതാണ് ഈ മുഖത്തെ ചായം. എവിടെ, എന്നുവരെ ഈ യാത്ര എന്നറിയില്ല. അതറിയാതെ യാത്ര ചെയ്യുന്നതാണ് യാത്രയുടെ ആനന്ദം. ഞാന്‍ ഇപ്പോഴും ആ ആനന്ദ യാത്രയിലാണ്.

അവാര്‍ഡുകള്‍ ലഭിക്കാതാകുമ്പോള്‍ ലഭിച്ചയാളോട് ഇതുവരെ അസൂയ തോന്നിയിട്ടില്ല. മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്നാണ് തോന്നാറ്. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ എനിക്ക് ആത്മവിമര്‍ശനങ്ങളാണ്. ഇത്തവണ ഇന്ദ്രസിന് കിട്ടയപ്പോഴും തോന്നിയത് അദ്ദേഹത്തോളം അഭിനയിച്ച് എത്താന്‍ സാധിച്ചില്ലല്ലോ എന്നാണ് തോന്നിയത്. അത് പുരസ്‌കാരത്തിന് വേണ്ടിയുള്ള മോഹമല്ല. സാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള അഭിനിവേശമാണ്.

നമ്മളെല്ലാവരും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഓരേതരത്തിലുള്ള സന്തേഷങ്ങളും ആകുലതകളും പങ്കിടുന്നവര്‍. ഒരു കുടുംബം പോലെ പരസ്പരം ഇടപഴകുന്നവര്‍. അതുകൊണ്ടുതന്നെ ഇങ്ങോട്ട് വരുമ്പോള്‍ മുഖ്യാതിഥിയായെണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം ഉള്ള സന്തോഷകരമായ ഒത്തുചേരലിന് പോകും പോലെയാണ് എനിക്ക് തോന്നിയത്.

നിങ്ങള്‍ക്ക് ഇടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ടെന്ന് എനിക്കു ഞാന്‍ വിശ്വസിക്കുന്നു. കാരണം ഞാന്‍ കഴിഞ്ഞ 40 കൊല്ലത്തിലധികമായി നിങ്ങള്‍ക്കിടയിലുള്ള ആളാണ്. ഒരിക്കലും ഞാന്‍ നിങ്ങള്‍ക്കിടയില്‍ നിന്ന് ഏതെങ്കിലും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോയിട്ടില്ല.
Loading...

ഒരിക്കലും നിങ്ങളെ വിട്ട്, സിനിമയെ വിട്ട്, വേറൊരു സുരക്ഷിത ജീവിതം കൊതിച്ചിട്ടുമില്ല. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുക എന്നത് എന്റെ അഭിമാനമാണ്. എന്റെ കടമയാണ്. എന്റെ അവകാശമാണ്.

നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കാനും നിങ്ങളോട് ആരോഗ്യകരമായി മത്സരിക്കാനും ഇത് എനിക്ക് പ്രേരകമാകും. അതുകൊണ്ടാണ് ഇവിടെ വന്നത്. യാദൃശ്ചികകമായി കാമറയ്ക്കു മുന്നില്‍ വന്ന ഞാന്‍ ആ യാദൃശ്ചികതയുടെ പായ്ക്കപ്പലില്‍ യാത്ര തുടരുന്നു. എത്രനാള്‍, ഏതു യാത്രയ്ക്കും ഒരു അവസാനമുണ്ട്. അതു നിശ്ചയിക്കുന്നത് നമുക്ക് അഞ്ജാതമായ ഒരു ശക്തിയാണ്. സിനിമയില്‍ സമര്‍പ്പിച്ച എല്ലാത്തിനും ഒരു തിരശീല ഉണ്ടെന്ന് മറ്റരേക്കാളും എനിക്ക് നന്നായി അറിയാം. ആ തിരശീല വീഴുന്നത് വരെ ഞാന്‍ ഇവിടെയൊക്കെതന്നെയുണ്ടാകും. അതുവരെ നിങ്ങളുടെ ഇടയില്‍ ഒരു ഇരിപ്പിടമുണ്ടാകും എന്നും വിശ്വസിക്കുന്നു. കാലം തീരുമാനിച്ചാല്‍ അരനിമിഷം പോലും ഞാന്‍ അരങ്ങില്‍ ഉണ്ടാകില്ല. ഒരു വലിയ കവി എഴുതിയതു പോലെ,

'മധുര സ്നേഹ മുഖനാം ഒരു യാത്രികന്‍ വരും,
വിളിക്കും, ഞാന്‍ പോകും
വാതില്‍ പൂട്ടാതെ അക്ഷമം.'

നന്ദി

ജയ്ഹിന്ദ്‌

First published: August 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...