• HOME
  • »
  • NEWS
  • »
  • film
  • »
  • FirstBell Online Class ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസിൽ കുട്ടികളോടൊപ്പം മോഹന്‍ലാലും

FirstBell Online Class ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസിൽ കുട്ടികളോടൊപ്പം മോഹന്‍ലാലും

17 തിങ്കളാഴ്ച ഉച്ചക്ക് 12 നാണ് ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം

Mohanlal in First Bell online class

Mohanlal in First Bell online class

  • Share this:
കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെൽ’ ക്ലാസുകളിൽ പ്രിയനടൻ മോഹന്‍ലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നിൽ എത്തുന്നത്. മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ “പ്രൊജക്റ്റ് ടൈഗർ” എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് താരം കുട്ടികള്‍ക്ക് മുന്നില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്.

ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് നല്‍കുന്ന ബഹുമാനം, സത്യജിത്ത് റേ തന്റെ ‘ഗൂപി ഗൈനേ ബാഗാ ബൈനേ എന്ന’ ചിത്രം പുലികളെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ എന്നിവയാണ് ” പ്രൊജക്ട് ടൈഗർ ” എന്ന പാഠഭാഗത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]ഓർഡർ ചെയ്തത്​​​ ​1400 രൂപയുടെ സാധനം; പെട്ടി പൊട്ടിച്ചപ്പോൾ ഞെട്ടി; കിട്ടിയത് ഫ്രീയായി എടുത്തോളാൻ​ ആമസോണ്‍ [NEWS] Mammootty New Look 'ഇനീപ്പ ഞങ്ങള് നിക്കണോ അതോ പോണോ'; മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയോട് യുവതാരങ്ങൾ [NEWS]
തന്റെ അഭിനയ ജീവിതത്തില്‍ മൃഗങ്ങളുമൊത്തുള്ള അഭിനയം എങ്ങനെയായിരുന്നു എന്നും. ഇന്ത്യന്‍ സിനിമകളില്‍ മൃഗങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. മൂന്ന് എപ്പിസോഡുകളിലായിട്ടാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. 17 തിങ്കളാഴ്ച ഉച്ചക്ക് 12 നാണ് ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം.
Published by:user_49
First published: