നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | ലാലേട്ടൻ ഫസ്റ്റ്; അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ എന്ന് ക്യാപ്‌ഷൻ

  Mohanlal | ലാലേട്ടൻ ഫസ്റ്റ്; അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ എന്ന് ക്യാപ്‌ഷൻ

  Mohanlal is cycling along the road in latest video | സുഹൃത്തിനൊപ്പം മത്സരിച്ച് സൈക്കിൾ ചവിട്ടി ലാലേട്ടൻ. വീഡിയോ വൈറൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   നടൻ മോഹൻലാലിൻറെ (Mohanlal) ഫിറ്റ്നസ് പ്രിയത്തിന് ആമുഖം ആവശ്യമില്ല. കൃത്യമായി ജിം പരിശീലനവും മറ്റുമായി 60 വയസ്സ് പിന്നിട്ടപ്പോഴും പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ സിനിമയ്ക്കകത്തും പുറത്തും മാസ്സും ക്‌ളാസും നിലനിർത്തുന്നു. ഏറ്റവും പുതിയ വീഡിയോയിൽ സൈക്കിൾ ചവിട്ടി (cycling) റോഡ് റേസിംഗ് ട്രാക്ക് ആക്കുന്ന ലാലേട്ടനെ പ്രേക്ഷകർക്ക് കാണാം. ഒപ്പം സുഹൃത്ത് സമീർ ഹംസയുമുണ്ട്. സമീറിനെ പിന്നിലാക്കി മുന്നേറുന്ന മോഹൻലാൽ ആണ് വീഡിയോയിൽ. സമീർ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും.

   'നാടുവാഴികൾ' സിനിമയിൽ മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് ബൈക്ക് ഓടിച്ചു പോകുന്ന രംഗം ചിത്രീകരിച്ച രാവിൻ പൂന്തേൻ തേടും പൂങ്കാറ്റേ... എന്ന് തുടങ്ങുന്ന ഗാനമാണ് അകമ്പടി. 'അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ' എന്നാണ് ക്യാപ്‌ഷൻ.

   പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് ചാമ്പ്യനായി മോഹൻലാൽ വേഷമിടുന്നുണ്ട്.

   മോഹൻലാൽ ഗുസ്തിയിൽ പരിശീലനം നേടിയയാളാണ്. 1977 ലും 1978 ലും കേരള സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു ലാൽ. ജീവിതത്തിൽ ഗുസ്തി ചാമ്പ്യയനായ മോഹൻലാൽ സിനിമയിലും ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1985ൽ ജെ. വില്യംസ് സംവിധാനം ചെയ്ത 'ജീവന്റെ ജീവൻ' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രമായിരുന്നു അത്. കൂടാതെ ചില ചിത്രങ്ങളിൽ മോഹൻലാലിൻറെ ഹോബിയായി ബോക്സിംഗ് കടന്നു വന്നിട്ടുണ്ട്. 'സുഖമോ ദേവി' എന്ന സിനിമ ഒരുദാഹരണം. പ്രിയദർശൻ-മോഹൻലാൽ സ്പോർട്സ് ചിത്രം 2022 ൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

   ഇടുക്കിയിലെ ജീത്തു ജോസഫിന്റെ '12th മാൻ' എന്ന ചിത്രത്തിന്റെ സെറ്റിൽ മോഹൻലാൽ പരിശീലനത്തിൾ ഏർപ്പെട്ടിരുന്നു. ബോക്‌സിംഗ് പരിശീലന ഗിയറിലുള്ള അദ്ദേഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം തന്റെ വർക്കൗട്ടുകൾ തീവ്രമാക്കിയിരുന്നു. മോഹൻലാൽ ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ ഇടുക്കിയിലെ സെറ്റിൽ ഒരു ബോക്‌സിംഗ് റിംഗ് മുഴുവനായും നിർമ്മിച്ച്‌ പരിശീലിച്ചിരുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു.
   View this post on Instagram


   A post shared by Sameer Hamsa (@sameer_hamsa)


   ഒരു ചാമ്പ്യൻ ബോക്‌സറുടെ ഉയർച്ചയും തകർച്ചയും ഈ സിനിമ വിവരിക്കുമെന്നും കഥാപാത്രത്തിന്റെ യൗവ്വനകാലം അഭിനയിക്കാൻ താരം 15 കിലോ കുറയ്ക്കുമെന്നും റിപ്പോർട്ടുണ്ട്.
   Published by:user_57
   First published:
   )}