• HOME
  • »
  • NEWS
  • »
  • film
  • »
  • ലാലേട്ടന്റെ സ്റ്റൈലൻ മീൻ വറുത്തത്; കുക്കിംഗ് വീഡിയോയിൽ മോഹൻലാൽ

ലാലേട്ടന്റെ സ്റ്റൈലൻ മീൻ വറുത്തത്; കുക്കിംഗ് വീഡിയോയിൽ മോഹൻലാൽ

Mohanlal is seen cooking fish in an Instagram video | മോഹൻലാൽ ഉണ്ടാക്കുന്ന വിഭവം മാത്രമല്ല, ഉണ്ടാക്കുന്ന രീതി കൂടി ഈ വീഡിയോയിൽ കാണാം

വീഡിയോയിൽ നിന്നും

വീഡിയോയിൽ നിന്നും

  • Last Updated :
  • Share this:
    അരങ്ങത്ത് മാത്രമല്ല, അടുക്കളയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. അടുത്തിടെ ദുബായ് സന്ദർശന വേളയിൽ അടുക്കളയിൽ പാചക പരീക്ഷണം നടത്തുന്ന മോഹൻലാലിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

    മാത്രമല്ല, ഈ കാലയളവിലാണ് മോഹൻലാൽ ദുബായിലെ തന്റെ ഏറ്റവും പുതിയ വസതിയുടെ പാലുകാച്ചൽ നടത്തിയതും. ഭാര്യ സുചിത്രയും ഒപ്പമുണ്ടായിരുന്നു.

    താരങ്ങളായ പൃഥ്വിരാജും ഭാര്യ സുപ്രിയയും വരെ ലാലേട്ടന്റെ കൈപ്പുണ്യം രുചിച്ചറിഞ്ഞവരാണ്. എങ്കിലിതാ ലാലേട്ടന്റെ ഏറ്റവും പുതിയ പാചക പരീക്ഷണം കണ്ടോളൂ. അദ്ദേഹത്തിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ കാണുമ്പോൾ പാചക രീതിയും കൂടി മനസ്സിലാക്കാം എന്ന പ്രത്യേകതയുമുണ്ട് കേട്ടോ. (വീഡിയോ ചുവടെ)








    View this post on Instagram






    A post shared by Sameer Hamsa (@sameer_hamsa)






    ചൂടാണ്, കൈപൊള്ളും എന്ന ആമുഖത്തോടു കൂടിയാണ് മോഹൻലാലിൻറെ ഏറ്റവും പുതിയ കുക്കിംഗ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ചൂടുള്ള വറവ് ചട്ടിയിൽ നിറഞ്ഞങ്ങനെ കിടക്കുന്ന മീൻ പൊള്ളിച്ചെടുക്കുകയാണ് ലാലേട്ടൻ. വീഡിയോയ്ക്ക് പിന്നിൽ ജസ്റ്റിൻ ബീബറിന്റെ സംഗീതവുമുണ്ട്. മോഹൻലാലിൻറെ പാചക വൈദഗ്ധ്യം തെളിയിക്കുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വീഡിയോ.
    Published by:user_57
    First published: