നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mohanlal | എമ്പുരാൻ ലോഡിംഗ്; കട്ട മാസിൽ മോഹൻലാലിന്റെ ഫോട്ടോഷൂട്ട് വീഡിയോ

  Mohanlal | എമ്പുരാൻ ലോഡിംഗ്; കട്ട മാസിൽ മോഹൻലാലിന്റെ ഫോട്ടോഷൂട്ട് വീഡിയോ

  Mohanlal is stylish in his new photoshoot | ചുള്ളൻ ലുക്കിലെ പ്രിയപ്പെട്ട ലാലേട്ടനെ കയ്യടിച്ച് സ്വീകരിച്ച് ആരാധകർ

  മോഹൻലാൽ

  മോഹൻലാൽ

  • Share this:
   ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുമുള്ള മോഹൻലാലിൻറെ മാസ് വീഡിയോകൾ ഇരുകയ്യും നീട്ടിയാണ് മോഹൻലാൽ ആരാധകർ ഏറ്റെടുത്തത്. കാറിൽ നിന്നിറങ്ങി സെറ്റിലേക്ക് പോകുന്ന മോഹൻലാലിൻറെ വരവാണ് രണ്ടു വീഡിയോകളിലായി ആഘോഷിച്ചത്.

   അതിനു ശേഷമിതാ എമ്പുരാൻ ലോഡിംഗ് സ്റ്റൈലിൽ കട്ട മാസുമായി ലാൽ വീണ്ടുമെത്തുന്നു. മികച്ച രീതിയിൽ ഫിറ്റ്നസ് പരിപാലിച്ചുകൊടുള്ള വരവാണ് ഈ വീഡിയോയിൽ മോഹൻലാൽ കാഴ്ച വയ്ക്കുന്നത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ഈ വീഡിയോ രംഗം പകർത്തിയതും പോസ്റ്റ് ചെയ്തതും. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചുള്ളൻ ലുക്കിലെ പ്രിയപ്പെട്ട ലാലേട്ടനെ ആരാധകർ കയ്യടിച്ച് സ്വീകരിച്ചു കഴിഞ്ഞു.

   ലൂസിഫർ രണ്ടാം ഭാഗം, L2 എമ്പുരാൻ, അണിയറയിൽ തയാറെടുക്കുകയാണ്. ആദ്യ ഭാഗത്തിൽ സ്റ്റീഫൻ നെടുമ്പള്ളി അഥവാ എബ്രാം ഖുറേഷി എന്ന നായക വേഷം കൈകാര്യം ചെയ്തത് മോഹൻലാലാണ്. ഖുറേഷിയിൽ നിന്നാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന നേട്ടം ലൂസിഫറിനുണ്ട്. എമ്പുരാൻ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിനിടെയാണ് ഈ വീഡിയോ വന്നുചേർന്നത്. (വീഡിയോ ചുവടെ)   കൂടാതെ 50കോടി ക്ലബ്ബിൽ പേരുള്ള ആദ്യ മലയാള നടനും, സംവിധായകനും നിർമ്മാതാവും എന്ന നേട്ടം പൃഥ്വിരാജ് കൈവരിക്കുകയും ചെയ്‌തു. മുരളി ഗോപിയാണ് വളരെയധികം പ്രേക്ഷക പ്രീതി നേടിയെടുത്ത ലൂസിഫറിന്റെ തിരക്കഥ രചിച്ചത്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. രണ്ടാം ഭാഗത്തിന്റെ തിരക്കഥയും മുരളി ഗോപിയുടേതാണ്.

   ആദ്യ ഭാഗത്തെ അതേപടി തുടരുകയല്ല ചെയ്യുക എന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞിട്ടുണ്ട്. ലൂസിഫർ ആരംഭിക്കുന്നതിനു മുൻപും അതിനു ശേഷവും എന്തെന്നുള്ള ചിന്തയിൽ നിന്നാവും എമ്പുരാന്റെ ഉത്ഭവം. കഥയുടെ ഓരോ അംശവും സൂക്ഷ്മമായി പരിശോധിച്ചുള്ള നിർമ്മിതിയാവും എമ്പുരാനിൽ ഉണ്ടാവുക. ലോക്ക്ഡൗൺ പ്രതിസന്ധിയെത്തുടർന്നുള്ള അനിശ്ചിതാവസ്ഥയിൽ ഉൾപ്പെട്ട ചിത്രങ്ങളുടെ ഒപ്പം എമ്പുരാനും വൈകിയുള്ള തുടക്കമാണ്.

   നിലവിൽ ദൃശ്യം രണ്ടാം ഭാഗം പൂർത്തിയാക്കാനുള്ള തിരക്കിലാണ് മോഹൻലാൽ. അതിനു ശേഷം ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിലാവും മോഹൻലാൽ വേഷമിടുക. ഉദയ് കൃഷ്ണയാണ് ഈ സിനിമയുടെ തിരക്കഥ.
   Published by:user_57
   First published:
   )}