മലയാള സിനിമയെ ലോകസിനിമയ്ക്ക് മുന്നില്‍ എടുത്ത് കാട്ടുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ളവരാണ് നമ്മുടെ അഭിനേതാക്കള്‍. അവരില്‍ പ്രധാനിയാണ് നടന്‍ മോഹന്‍ലാല്‍ (Mohanlal). പലപ്പോഴും ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മോഹന്‍ലാല്‍ എന്ന നടന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ ഇന്നും ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനായ എന്‍.എസ് മാധവന്‍(N. S. Madhavan).
എക്കാലത്തെയും മികച്ച മൂന്ന് അഭിനേതാക്കളുടെ പേര് നിര്‍ദ്ദേശിക്കൂവെന്ന ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു എൻ.എസ് മാധവൻ. ജാക്ക് നിക്കോള്‍സണ്‍, മാര്‍ലണ്‍ ബ്രാൻഡോ, മോഹൻലാല്‍ എന്നീ പേരുകളാണ് യഥാക്രമം എൻ.എസ് മാധവൻ പറഞ്ഞത്. എൻ.എസ് മാധവന്റെ വാക്കുകള്‍ മോഹൻലാല്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്‍റെ ചിത്രീകരണ ജോലികളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍.
1. Jack Nicholson
2. Marlon Brando
3. Mohanlal https://t.co/SxT3sbo8MJ
— N.S. Madhavan (@NSMlive) April 11, 2022
ആശിർവാദ് സിനിമാസാണ് സിനിമ നിർമ്മിക്കുന്നത്.2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിച്ചത്. പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. ഒടുവില്‍ കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവയ്ച്ചതിനെ തുടര്‍ന്ന് കണ്ടിന്യൂറ്റി നഷ്‍ടമാകുമെന്ന് പറഞ്ഞ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും മോഹൻലാല്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ 'ബറോസ്' ഒരുക്കുന്നത്. നടൻ പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് ആദ്യം വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് ഡേറ്റ് ക്ലാഷ് വന്നതിനെ തുടര്‍ന്ന് അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.
Also Read- 'വരുണിന്റെ അസ്ഥികൂടം' പ്രണവ് മോഹൻലാൽ കണ്ടുപിടിച്ചു! പോസ്റ്റിന് താഴെ കമന്റ് പെരുമഴ
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍, ജീത്തു ജോസഫിന്‍റെ ട്വല്‍ത്ത് മാന്‍, റാം, വൈശാഖിന്‍റെ മോണ്‍സ്റ്റര്‍ എന്നിവയാണ് മോഹന്‍ലാലിന്‍റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
'തലൈവനാവാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ എനിക്ക് തടയാനാവില്ല'; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രതികരണവുമായി നടൻ വിജയ്
ചെന്നൈ: കഴിഞ്ഞ ദിവസം ബീസ്റ്റിന്റെ (Beast) സംവിധായകന്‍ നെല്‍സന്‍ നടന്‍ വിജയുമായി (Vijay) നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായകുകയാണ്. നീണ്ട 10 വര്‍ഷങ്ങള്‍ക്ക് നടന്‍ നല്‍കുന്ന അഭിമുഖം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം സൺ ടിവിയിലായിരുന്നു താരത്തിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്.
ഇളയ ദളപതിയില്‍ നിന്ന് 'ദളപതി' ആയി മാറി, ഇനി 'തലൈവന്‍' ആയി മാറുമോ എന്ന സംവിധായകന്‍ നെല്‍സന്റെ ചോദ്യത്തിന് 'ഞാന്‍ തലൈവന്‍ ആയി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ആ മാറ്റം തടയാനാവില്ല'- എന്നായിരുന്നു വിജയ് നല്‍കിയ മറുപടി.
2021 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി പോളിങ് ബുത്തിലേക്ക് സൈക്കിളില്‍ പോയതിന് പിന്നിലെ കാരണം എന്തായിരുന്നു എന്ന സംവിധായകന്‍ നെല്‍സന്റെ ചോദ്യത്തിന് പോളിങ് സ്റ്റേഷന്‍ വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിള്‍ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നായിരുന്നു തരം മറുപടി നല്‍കിയത്.
നീണ്ട പത്തുവര്‍ഷം അഭിമുഖം നല്‍കാത്തതിന്റെ കാരണം 'ഞാന്‍ ഒരു അഭിമുഖം നല്‍കിയിട്ട് 10 വര്‍ഷമായി. അഭിമുഖം നല്‍കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടായിരുന്നില്ല, അവസാനത്തെ അഭിമുഖത്തില്‍ ഞാന്‍ സംസാരിച്ചത് അല്‍പം പരുഷമായതായി തോന്നി. അതോടെ അല്‍പം ശ്രദ്ധിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. താരം പറഞ്ഞു. വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏപ്രില്‍ 13നാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mohanlal, NS Madhavan, മോഹൻലാൽ