ആ കത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് സിദ്ധാർത്ഥ് ശിവ; തിരുത്തി ഡോ. ബിജു
Updated: July 25, 2018, 8:45 AM IST
Updated: July 25, 2018, 8:45 AM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി കൂടുതൽ പേർ രംഗത്ത്. നടനും സംവിധായകനുമായ സിദ്ധാർത്ഥ് ശിവയാണ് മോഹൻലാലിനെതിരായ നിവേദനത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയത്.
താൻ വളരെ അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മോഹൻലാലിനെതിരെ താൻ ഒരു ഹർജി ഒപ്പിട്ടു കൊടുത്തു എന്ന വാർത്ത തെറ്റാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. നേരത്തെ നടൻ പ്രകാശ് രാജും താൻ നിവേദനത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ സിദ്ധാർത്ഥ് ശിവയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അദ്ദേഹത്തെ തിരുത്തി സംവിധായകൻ ഡോ. ബിജു രംഗത്ത് വന്നു. പേര് വക്കാൻ സിദ്ധാർത്ഥ് ശിവ സമ്മതിച്ചിരുന്നതാണെന്ന് ബിജു പറയുന്നു. 'ആ പ്രസ്താവന മോഹൻലാലിന് എതിരായുള്ളതല്ല. ഒരു പൊതു നിലപാട് ആണ്.ആ പ്രസ്താവനയിൽ പേര് വെക്കാൻ സിദ്ധാർത്ഥ് ശിവ സമ്മതിച്ചിരുന്നതാണ്. മോഹൻലാലിനെതിരായ പ്രസ്താവനയല്ല സിദ്ധുവും അതിൽ പേര് വെച്ച ഞങ്ങൾ മറ്റെല്ലാവരും നൽകിയിട്ടുള്ളത്' - ബിജു കുറിക്കുന്നു.

Loading...