കൊച്ചി: ആരാധകരുടെ പ്രിയ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലയാള സിനിമ അടക്കി ഭരിക്കുന്ന താരരാജക്കൻമാർ. ഇവരുടെ ആരാധകർ തമ്മിലുള്ള പോര് ഏറെ പ്രശസ്തമാണ്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഊഷ്മളമായ ആത്മബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് മോഹൻലാലും മമ്മൂട്ടിയും. അതുകൊണ്ടുതന്നെ സിനിമകൾക്കിടയിളെ ഇടവേളകളിൽ ഇരുവരും ഒരുമിച്ച് കൂടാറുണ്ട്. ഇപ്പോഴിതാ, മോഹൻലാൽ മമ്മൂട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാന്റെ മകൾ മറിയത്തോടൊപ്പമുള്ള മോഹൻലാലിന്റെ ചിത്രമാണ് വൈറലായത്.
മൂന്നാഴ്ച മുമ്പാണ് കടവന്ത്രയിലെ മമ്മൂട്ടിയുടെ പുതിയ വീട്ടിൽ അതിഥിയായി മോഹൻലാൽ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ ദുൽഖർ സൽമാൻ, ഭാര്യ അമാൽ സൂഫിയ, മകൾ മറിയം അമീറ സൽമാൻ എന്നിവരെ കാണാം. ദുൽഖർ എടുത്തിരിക്കുന്ന മറിയത്തോട് കൈചൂണ്ടി എന്തോ തമാശ പറയുകയാണ് മോഹൻലാൽ. അതുകേട്ട് ദുൽഖറും ഭാര്യയും ചിരിക്കുന്നതും കാണാം. തമാശ കേട്ട് നമ്മുടെ കുഞ്ഞു മറിയം അത്ഭുതത്തോടെ ലാലേട്ടനെ നോക്കുന്നതും ചിത്രത്തിലുണ്ട്.
ഏതായാലും ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ആയിരകണക്കിന് ആളുകൾ ചിത്രം ലൈക് ചെയ്യുകയും പങ്കിടുകയും ചെയ്തിട്ടുണ്ട്. വിവിധ തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫ്രെയിമിൽ മമ്മൂട്ടി ഇല്ലാത്തതിന്റെ നിരാശ ചില ആരാധകർ പങ്കുവെക്കുമ്പോൾ മോഹൻലാലും ദുൽഖറും ഒരുമിച്ചെത്തിയത് ആരാധകരെ സന്തോഷിപ്പിക്കുന്നു. ഫ്രെയ്മിലേത് പോലെ മോഹൻലാലും ദുൽഖറും ഒരുമിക്കുന്ന ചിത്രമുണ്ടാകുമോയെന്നും ആരാധകർ ചോദിക്കുന്നു.
You May Also Like-
Mohanlal Drishyam 2 | 'ദൃശ്യം രണ്ടിൽ ജോർജ് കുട്ടിയുടെ പ്രായം കുറഞ്ഞതിന് പിന്നിലും രഹസ്യമുണ്ട്;' മോഹൻലാൽഅതേസമയം മോഹൻലാൽ നായകനാകുന്ന ദൃശ്യം 2 സിനിമയിലെ ഒരേ പകൽ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരുന്നു. സൊനോബിയ സഫർ ആലപിച്ച ഗാനത്തിന് അനിൽ ജോൺസൻ ഈണമിട്ടിരിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് വരികൾ. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാലും മീനയും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
ദൃശ്യം ഒന്നാം ഭാഗത്തിന് ശേഷം ആറ് വർഷങ്ങൾക്ക് ശേഷം വന്ന ദൃശ്യം രണ്ടാം ഭാഗത്തിൽ എന്തു കൊണ്ടാണ് ജോർജ് കുട്ടി കൂടുതൽ ചെറുപ്പക്കാരനാകുന്നത്? ഓൺലൈനിൽ വന്ന ടീസറുകളിലെ ജോർജു കുട്ടിയെ കണ്ട പ്രേക്ഷകർക്ക് മുഴുവൻ തോന്നിയ ചോദ്യമാണിത്. ഇതിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെയാണ്. 'ജോർജുകുട്ടി പുറമെ കരുത്തനാണ്, ആരോഗ്യവാനാണ്. പക്ഷേ മാസസികമായി ഏറെ സംഘർഷം അനുഭവിക്കുന്നയാളാണ് ജോർജ് കുട്ടി എന്ന കഥാപാത്രം. ഒന്നുകിൽ ടെൻഷൻ കൂടി ജോർജ് കുട്ടി മെലിഞ്ഞതാകാം. അല്ലെങ്കിൽ എക്സർസൈസൊക്കെ ചെയ്ത് ആരോഗ്യവാനായി വന്നതായിരിക്കും. പോലീസിന് രണ്ട് ഇടി കൊടുക്കണമെങ്കിൽ അതിനുള്ള ശക്തി വേണമല്ലോ.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.