HOME » NEWS » Film » MOHANLAL LEARNING THE ROPES OF BOXING IN A NEW VIDEO

Mohanlal | ബോക്സിംഗ് പരിശീലനത്തിൽ ഏർപ്പെട്ട് മോഹൻലാൽ; വീഡിയോ സോഷ്യൽ മീഡിയയിൽ

Mohanlal learning the ropes of boxing in a new video | ബോക്സിംഗ് പരിശീലിക്കുന്ന മോഹൻലാലിൻറെ വീഡിയോ

News18 Malayalam | news18-malayalam
Updated: April 23, 2021, 4:55 PM IST
Mohanlal | ബോക്സിംഗ് പരിശീലനത്തിൽ ഏർപ്പെട്ട് മോഹൻലാൽ; വീഡിയോ സോഷ്യൽ മീഡിയയിൽ
മോഹൻലാലിൻറെ പരിശീലന വീഡിയോ
  • Share this:
ബോക്സിംഗ് പ്രമേയമാക്കിയ ഒരു ചിത്രത്തിൽ മോഹൻലാൽ പ്രിയ സുഹൃത്ത് പ്രിയദർശനുമായി വീണ്ടും ഒത്തുചേരാനൊരുങ്ങുന്നു എന്ന് വാർത്ത വന്നതിനു തൊട്ടുപിന്നാലെ ബോക്സിംഗ് പരിശീലിക്കുന്ന മോഹൻലാലിൻറെ വീഡിയോ പുറത്ത്. പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് ചാമ്പ്യനായി മോഹൻലാൽ വേഷമിടും എന്നാണ് റിപ്പോർട്ടുകൾ നൽകിയ സൂചന. ബോക്സിംഗിലെ വളരെ അടിസ്ഥാനപരമായ ലക്‌ഷ്യം ഉറപ്പിക്കുന്ന അടവുകളാണ് മോഹൻലാൽ ഈ വീഡിയോയിൽ അഭ്യസിക്കുന്നത്.

'മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ഹിറ്റ് മെഷീൻ' എന്നാണ് ഇവർ രണ്ടും അറിയപ്പെടുന്നത്. ബോയിംഗ് ബോയിംഗ് (1985), ചിത്രം (1988), അക്കരെ അക്കരെ അക്കരെ (1990), കിലുക്കം (1991) തുടങ്ങിയ സിനിമകൾ ആദ്യകാലങ്ങളിൽ ഇരുവരും ഒന്നിച്ച് സമ്മാനിച്ച ഹിറ്റുകളിൽ ചിലതാണ്.

2021 മെയ് 13 ന് റിലീസ് ചെയ്യാനിരിക്കുന്ന 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രമാണ് അടുത്തതായി മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ തയാറെടുക്കുന്നത്. കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിനാൽ ചിത്രം ഇതേ ദിവസം തന്നെ പുറത്തിറക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. (വീഡിയോ ചുവടെ)




മോഹൻലാൽ ഗുസ്തിയിൽ പരിശീലനം നേടിയയാളാണ്. 1977 ലും 1978 ലും കേരള സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു ലാൽ. ജീവിതത്തിൽ ഗുസ്തി ചാമ്പ്യയനായ മോഹൻലാൽ സിനിമയിലും ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1985ൽ ജെ. വില്യംസ് സംവിധാനം ചെയ്ത 'ജീവന്റെ ജീവൻ' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രമായിരുന്നു അത്. കൂടാതെ ചില ചിത്രങ്ങളിൽ മോഹൻലാലിൻറെ ഹോബിയായി ബോക്സിംഗ് കടന്നു വന്നിട്ടുണ്ട്. 'സുഖമോ ദേവി' എന്ന സിനിമ ഒരുദാഹരണം.
പ്രിയദർശൻ-മോഹൻലാൽ സ്പോർട്സ് ചിത്രം 2022 ൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ സിനിമയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല.

മോഹൻലാലിനെ സംബന്ധിച്ചിടത്തോളം, വളരെ തിരക്കേറിയ ഒരു ഷെഡ്യൂളാണ് ഇപ്പോൾ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'ബറോസ്' എന്ന ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത 2019 ലെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാൻ അതിനു ശേഷം ആരംഭിക്കും.

ഏറ്റവും ഒടുവിലായി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ട്' എന്ന സിനിമ മോഹൻലാൽ പൂർത്തീകരിച്ചിരുന്നു.

Summary: Mohanlal is reportedly acting in a sports drama to be directed by Priyadarshan after Marakkar-Arabikkadalinte Simham. The actor is seen taking lessons in boxing in a video released on social media. Mohanlal is known to be a wrestling champion in his early years and had reprised the same in cinema as well
Published by: user_57
First published: April 23, 2021, 4:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories