• HOME
  • »
  • NEWS
  • »
  • film
  • »
  • മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശേരി ടീം ഒന്നിക്കുന്നു; അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍

മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശേരി ടീം ഒന്നിക്കുന്നു; അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍

ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ ചില സൂചനകളിലൂടെ പറഞ്ഞുകൊണ്ടുള്ളതാണ് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ പുതിയ അപ്ഡേറ്റ്.

  • Share this:
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ. ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകളിലൂടെ പറഞ്ഞുകൊണ്ടുള്ളതാണ് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ പുതിയ അപ്ഡേറ്റ്.

വ്യത്യസ്തമായ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പ്രഖ്യാപനം.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇവരുടെ ആദ്യ പ്രോജക്റ്റ് കൂടിയാണിത്.



ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‍തത് മോഹന്‍ലാല്‍ ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നവെന്ന വാര്‍ത്ത സിനിമ പ്രേമികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.



ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും വൈറലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Published by:Jayesh Krishnan
First published: