അർജന്റീനയും ഫ്രാൻസും തമ്മിലെ പൊരിഞ്ഞ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം മലയാളത്തിന്റെ മുതിർന്ന താരങ്ങളായ മമ്മൂട്ടിയും (Mammootty) മോഹൻലാലും (Mohanlal) കളികാണാൻ എത്തിയിരുന്നു. ഫൈനൽ വേദിയിൽ നിന്നുമുള്ള ചിത്രങ്ങളും ഇരുവരും അവരവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും പോസ്റ്റ് ചെയ്തു. സ്റ്റേഡിയം പശ്ചാത്തലമായ ചിത്രമാണ് മോഹൻലാൽ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം നിർമാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു.
അർജന്റീന കപ്പ് അടിച്ചതും മലയാള ചലച്ചിത്ര താരങ്ങളുടെ പേജുകളിൽ അഭിനന്ദന പ്രവാഹമായിരുന്നു. മമ്മൂട്ടിയും മോഹൻലാലും മറ്റു താരങ്ങളും അർജന്റീനയുടെ വിജയത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
A glorious final…two worthy opponents, played their hearts out and gave the millions of football fans a nerve-wracking match. Congratulations #Argentina on a hard won victory. 36 years of toil and the cup is once again yours. #FIFAWorldCup pic.twitter.com/VsEVMU8tri
— Mohanlal (@Mohanlal) December 18, 2022
View this post on Instagram
നടന്മാരായ കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, നടി മഞ്ജു വാര്യർ തുടങ്ങിയവരും അർജന്റീന വിജയത്തെ അഭിനന്ദിച്ചു.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
അവസാന നിമിഷം വരെ ആവേശം തെല്ലും ചോരാതെ കളിച്ച ഫ്രാൻസിനെ ആരും മറന്നതുമില്ല. അർജന്റീനയ്ക്ക് ഉശിരൻ പോരാട്ടത്തിന് അവസരമൊരുക്കിയ എതിരാളികളെയും താരങ്ങൾ അവരുടെ പോസ്റ്റുകളിൽ പരാമർശിച്ചു.
Summary: Actors from Malayalam movies send their best wishes to Argentina. In celebration of Lionel Messi and his team winning the FIFA world cup, actors Mohanlal, Manju Warrier, Kunchacko Boban, Prithviraj, Unni Mukundan, Tovino Thomas, and others showed their happiness
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.